X

തൊഗാഡിയ എപ്പോഴും ഒരു ഭീരു: എന്‍ എസ് മാധവന്‍

ബിഹാര്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന എന്‍എസ് മാധവന്‍ തന്റെ പഴയൊരു അനുഭവം ഓര്‍ത്തെടുക്കുകയാണ്‌

ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെയും ഗുജറാത്തിലെയും സര്‍ക്കാരുകള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ പരിഹസിച്ച് എഴുത്തുകാരനും ബിഹാര്‍ കേഡറിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍എസ് മാധവന്‍. തൊഗാഡിയ എല്ലായ്‌പോഴും ഒരു ഭീരുവാണെന്നാണ് തന്റെ ഒരു പഴയ അനുഭവം ഓര്‍ത്തെടുത്ത് എന്‍എസ് ട്വിറ്ററിലൂടെ അറിയിച്ചത്.

‘തൊഗാഡിയയെ കുറിച്ചുള്ള എന്റെ ഓര്‍മ്മ നില്‍ക്കുന്നത്. പാട്‌ന വിമാനത്താവളത്തിന്റെ ഒരു ജനലിലാണ്. അതിലൂടെ നോക്കുമ്പോള്‍ അദ്ദേഹം വിമാനത്തിന്റെ അവസാനത്തെ പടിയില്‍ നില്‍ക്കുകയാണ്. അന്നത്തെ പാട്‌ന കളക്ടര്‍ അന്തരിച്ച ഡോ. ഗൗതം ഗോസ്വാമി ബിഹാറില്‍ കാലുകുത്തുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിരുന്നു. ഉത്തരവ് വന്നതും യാതൊരു ചോദ്യവുമില്ലാതെയാണ് അദ്ദേഹം മടങ്ങിയത്. എല്ലാക്കാലത്തും തൊഗാഡിയ ഒരു ഭീരുവായിരുന്നു’ എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നത്.

 

Related Post
Leave a Comment