X

ഒരാള്‍പൊക്കത്തില്‍ ക്രിസ്മസ് കേക്കുമായി തലശേരിയുടെ രുചിപ്പെരുമ

മൂന്ന് തൊഴിലാളികളുടെ ഒരാഴ്ചത്തെ ഒരാഴ്ചത്തെ അദ്ധ്വാനമാണ് ഈ  കേക്ക്. കേക്കിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനായി നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്.

ഇന്ത്യക്കാര്‍ക്ക് ആദ്യമായി കേക്കുണ്ടാക്കി കൊടുത്ത, ബേക്കറികളുടേയും രുചിവൈവിധ്യങ്ങളുടെയും വിഖ്യാത നാടായ തലശേരിയില്‍ ഒരാളുടെ ഉയരത്തില്‍ നിര്‍മ്മിച്ച കേക്ക് ശ്രദ്ധേയമാകുന്നു. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലശേരി പഴയ ബസ് സ്‌റാന്‍ഡിലെ ഫലൂഡ വേള്‍ഡ്/കേക്ക് ഫലൂഡ ബേക്കറിയിലാണ് Cynderella the Virgin Beauty എന്ന് പേരിട്ടിരിക്കുന്ന ഈ കേക്ക് നിര്‍മ്മിച്ചത്. ഒരു യുവതിയുടെ രൂപത്തിലാണ് കേക്ക്.

മൂന്ന് തൊഴിലാളികളുടെ ഒരാഴ്ചത്തെ ഒരാഴ്ചത്തെ അദ്ധ്വാനമാണ് ഈ  കേക്ക്. കേക്കിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനായി നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. 1883 ഡിസംബര്‍ 23ന് ആണ് തലശ്ശേരിയില്‍ മമ്പള്ളി ബാപ്പു ഇന്ത്യയിലെ ആദ്യത്തെ കേക്ക് നിര്‍മ്മിച്ചത്. അഞ്ചരക്കണ്ടിയില്‍ കറപ്പ തോട്ടം ഉണ്ടാക്കിയ മാര്‍ ഡ്രാക്ക് ബ്രൗണിന്റെ മകനായ ഫ്രാന്‍സി സ്‌കാര്‍നാക് ബ്രൗണിന്‍റെ നിര്‍ഗനിര്‍ദ്ദേശ പ്രകാരമായിരുന്നു മമ്പള്ളി ബാപ്പുവിന്റെ കേക്ക് നിര്‍മ്മാണം.

This post was last modified on December 25, 2017 6:26 pm