X

തുഷാറിന്റെ ആരോഗ്യത്തില്‍ ആശങ്ക; കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് പിണറായിയുടെ കത്ത്

കേന്ദ്ര മന്ത്രി ജയശങ്കറിന്റെ വ്യക്തിപരമായ ശ്രദ്ധയും ഇടപെടലും ഇക്കാര്യത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് പിണറായിയുടെ കത്തില്‍ പറയുന്നത്‌

യുഎഇയില്‍ അറസ്റ്റിലായ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. കേരളത്തില്‍ നിന്നുള്ള വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ ഒഴിവാക്കിയാണ് പിണറായി ജയശങ്കറിന് കത്തയച്ചത്.

പിണറായിയുടെ കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:
‘പ്രിയ ഡോ. ജയശങ്കര്‍ ജി,
ശ്രീനാരായണ ധര്‍മ്മ പരിപാലന (എസ്എന്‍ഡിപി) യോഗം വൈസ് പ്രസിഡന്റ് യുഎഇയിലെ അജ്മനില്‍ അറസ്റ്റിലായതായി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കസ്റ്റഡിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിലുള്ള എന്റെ ആശങ്ക ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. നിയമത്തിന്റെ പരിധിയില്‍ നിന്നുള്ള എല്ലാ സഹായങ്ങളും അദ്ദേഹത്തിന് ആവശ്യമുണ്ട്. താങ്കളുടെ വ്യക്തിപരമായ ശ്രദ്ധയും ഇടപെടലും ഇക്കാര്യത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’

അതേസമയം എന്‍ഡിഎയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ അധ്യക്ഷനാണ് തുഷാര്‍ വെള്ളാപ്പള്ളി. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ബിജെപി മത്സരിപ്പിച്ചത് തുഷാറിനെയായിരുന്നു. എന്നിട്ടും ബിജെപി സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

also read:അടൂര്‍ കെ എ പി ക്യാമ്പിലെ വനിതാ കോണ്‍സ്റ്റബിള്‍ തൂങ്ങിമരിച്ച നിലയില്‍

This post was last modified on August 22, 2019 12:15 pm