X

ന്യൂയോര്‍ക്ക് ഭീകരാക്രമണം; പ്രതിയെ പിടികൂടുന്ന വീഡിയോ

സയ്ഫുള്ളോ ട്രക്ക് ആളുകള്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റിയുണ്ടാക്കിയ അപകടത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ന്യുയോര്‍ക്കില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ ട്രക് അപകടം നടത്തിയ സയ്ഫുള്ളോ സയ്‌പോവിനെ പൊലീസ് പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അപകടം നടത്തിയശേഷം ഇയാള്‍ ട്രക്കില്‍ നിന്നും പുറത്തു കടന്ന് റോഡിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. സയ്ഫുള്ളോയെ പിന്തുടര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇയാള്‍ ഐഎസ് അനുഭാവിയാണെന്നാണ് സൂചന. അപകടം ഉണ്ടാക്കിയ ട്രക്കില്‍ നിന്നും ഐഎസ് അനുകൂല ലേഖ കണ്ടെത്തിയിരുന്നു. ഉസ്‌ബെകിസ്താന്‍കാരനായ സയ്ഫുള്ളോ 2010 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഫ്‌ളോറിഡായില്‍ ആയിരുന്നു താമസം.
വീഡിയോ കാണാം;

Leave a Comment