X

‘ബിജെപി ഇല്ലാത്ത സൗത്ത് ഇന്ത്യ’ പോസ്റ്ററിന് ഫേസ്ബുക്കില്‍ നിരോധനം

കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് വയലേറ്റ് ചെയ്യുന്നു എന്നതാണ് നിരോധിക്കാന്‍ ഉണ്ടായ സാഹചര്യമെന്ന് ഫേസ്ബുക്ക്

കര്‍ണാടക തെരഞ്ഞെടുപ്പോടു കൂടി ബിജെപി ദക്ഷിണേന്ത്യയില്‍ നിന്നും പൂര്‍ണമായും തുടച്ചു നീക്കപ്പെട്ടു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യം ഇന്ത്യയുടെ ഭൂപടം ഉപയോഗിച്ച് വിവരിക്കാന്‍ ശ്രമിച്ച പ്രോഗ്രസ്സീവ് മൈന്‍ഡ്സ് ഗ്രൂപ് അഡ്മിനും നവ മാധ്യമ പ്രവര്‍ത്തകയുമായ സുവര്‍ണ ഹരിദാസിനെ ഫേസ്ബുക് മൂന്നു ദിവസത്തേക്ക് നിരോധിച്ചു.

ഫേസ്ബുക് കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് വയലേറ്റ് ചെയ്യുന്നു എന്നതാണ് നിരോധിക്കാന്‍ ഉണ്ടായ സാഹചര്യമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നു. അതേസമയം സംഘപരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് ഫേസ്ബുക്കിന്റെ പോളിസിക്ക് എതിരാകുന്നതെന്ന് നവമാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

ഫേസ്ബുക്കിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധിച്ച് ഒട്ടനവധി പേരാണ് നിരോധിച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 21, 2018 1:12 pm

Related Post
Leave a Comment