X

ഞാന്‍ ഹിന്ദു വിരുദ്ധനല്ല, പക്ഷേ മോദി വിരുദ്ധനാണ്; ആഞ്ഞടിച്ച് വീണ്ടും പ്രകാശ് രാജ്

ഞാന്‍ ഹിന്ദുവിരുദ്ധനാണെന്ന് നിങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുക്കളല്ലെന്ന് ഞാനും പറയും

ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ നടന്‍ വീണ്ടും ആഞ്ഞടിച്ച് പ്രകാശ് രാജ്. താന്‍ ഹിന്ദുവിരുദ്ധനല്ലെന്നും മറിച്ച് മോദിവിദ്ധനും അമിത് ഷാ വിരുദ്ധനും ഹെഗ്‌ഡെ വിരുദ്ധനുമാണെന്നും പ്രകാശ് രാജ് തുറന്നടിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ഇവിരൊന്നും ഹിന്ദുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡെ ചാനല്‍ അവതാരകന്‍ രാഹുല്‍ കന്‍വാള്‍ നടത്തിയ ഇന്ത്യ ടുഡെ സൗത്ത് എന്‍ക്ലേവ് ചര്‍ച്ചയില്‍ പാനല്‍ അംഗമായി സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഇളയ്യ, നടന്‍ വിശാല്‍, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

‘സെക്‌സി ദുര്‍ഗ’ എന്ന തന്റെ ചിത്രത്തിന്റെ പേരില്‍ വിമര്‍ശനങ്ങളും അവഹേളനങ്ങളും ഏറ്റുവാങ്ങിയ സനല്‍കുമാര്‍ ശശിധരനുള്ള തന്‍െ പിന്തുണയും ചര്‍ച്ചയില്‍ പ്രകാശ് രാജ് രേഖപ്പെടുത്തി. ആ ചിത്രം ഹിന്ദു മതത്തെ കുറിച്ചോ ഹിന്ദുത്വത്തെ കുറിച്ചോ അല്ലെന്നും എന്നിട്ടും ഹിന്ദു മതത്തെ അവഹേളിച്ചുവെന്ന പേരില്‍ ചിത്രത്തിനെതിരെ ഹിന്ദു തീവ്രവാദികള്‍ വ്യാജപ്രചാരണം നടത്തുകയായിരുന്നുവെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. പ്രകാശ് രാജിന് കര്‍ണാടക സര്‍ക്കാര്‍ ഭൂമി നല്‍കിയെന്ന ആരോപണത്തെ കുറിച്ച് രാഹുല്‍ കന്‍വാള്‍ ചോദിച്ചപ്പോള്‍ തനിക്ക് ആവശ്യത്തിന് ഭൂമിയും പണവും ഉണ്ടെന്നും അതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഭൂമി ആവശ്യമില്ലെന്നും പ്രകാശ് രാജ് മറുപടി നല്‍കി.

ഈ ദ്രോഹത്തിന് നിങ്ങള്‍ മാപ്പ് പറയുമോ? നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രകാശ് രാജ്‌

ഒരു ഇസത്തെ, ഒരു മതത്തെ ഈ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്ന കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ഒരു ഹിന്ദുവല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. കൊലപാതകങ്ങളെ പിന്തുണയ്ക്കുന്ന ഒരാള്‍ക്ക് ഹിന്ദുവാകാനാവില്ലെന്ന് സദസില്‍ ഇരുന്ന ഒരു ബിജെപി അനുയായിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ മോദിയും ഷായും ഹിന്ദുക്കളല്ല. ആരാണ് ഹിന്ദുവെന്ന് തീരുമാനിക്കാന്‍ നിങ്ങളെ ആരാണ് ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് ‘ഞാന്‍ ഹിന്ദുവിരുദ്ധനാണെന്ന് അവര്‍ തീരുമാനിക്കുമ്പോള്‍, അവര്‍ ഹിന്ദുക്കളല്ലെന്ന് എനിക്ക് പറയേണ്ടി വരും,’ എന്നായിരുന്നു മറുപടി.

ഫാസിസത്തെ കൂസാത്ത തമിഴനും മൗനം ഭൂഷണമാക്കുന്ന മലയാളിയും

തന്റെ സുഹൃത്ത് ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിക്കപ്പെടുന്ന അവസ്ഥയുണ്ടായി. അവരെ ആരാണ് കൊന്നതെന്ന് എനിക്കറിയില്ല. പക്ഷെ അവരുടെ മരണം ആഘോഷിക്കുന്നത് ആക്രണോത്സുകതയാണ്. നമ്മുടെ പ്രധാനമന്ത്രി അത്തരം ആളുകളെ പിന്തുണയ്ക്കുകയാണ്. എന്തുകൊണ്ട് അദ്ദേഹം അവരോട് ആഘോഷിക്കരുത് എന്ന് പറഞ്ഞില്ലെന്ന് പ്രകാശ് രാജ് ചോദിച്ചു. എന്തുകൊണ്ട് അദ്ദേഹം മൗനം പാലിച്ചുവെന്ന് വ്യക്തമാക്കണം. ഗൗരിയുടെ മരണം ആഘോഷിക്കരുതെന്നും അതുവഴി നമുക്ക് നമ്മുടെ മതേതരത്വം സംരക്ഷിക്കാമെന്നും അദ്ദേഹം അവരോട് പറഞ്ഞില്ല? ഒരു യഥാര്‍ത്ഥ ഹിന്ദു ഇത്തരം പ്രവൃത്തികളെ പിന്തുണിയ്്ക്കില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. അദ്ദേഹത്തിന് താന്‍ വോട്ടു ചെയ്‌തോ ഇല്ലയോ എന്നതല്ല പ്രശ്‌നമെന്നും അദ്ദേഹം തന്റെയും കൂടി പ്രധാനമന്ത്രിയാണെന്നിരിക്കെ മോദിയെ ചോദ്യം ചെയ്യാനുള്ള അവകാശം തനിക്കുണ്ടെന്നും പ്രകാശ് രാജ് വിശദീകരിച്ചു.

കേരളം ഭയമില്ലാതെ ജീവിക്കാവുന്ന ഏക സംസ്ഥാനം: പ്രകാശ് രാജ്

This post was last modified on January 18, 2018 7:15 pm