”ഇന്ന് എന്‍റെ അച്ഛൻ കൊല്ലപ്പെട്ടു, നാളെ ജനക്കൂട്ടം ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയേക്കാം, ഒരു ദിവസം അതൊരു മന്ത്രിയെ ആയേക്കാം. ആൾക്കൂട്ട കൊലപാതകങ്ങളെ ഇങ്ങനെ അനുവദിക്കാമോ? ഒരിക്കലും പറ്റില്ല, ”പശുക്കളെ കൊല്ലുന്നവരെ കണ്ടുപിടിക്കലല്ല പ്രധാനം. മനുഷ്യരുടെ കൊലപാതകത്തിന് കാരണക്കാരായവരെ കണ്ടു പിടിക്കലാണ്.” ഉത്തർപ്രദേശ് കൊലപാതകത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിങ്ങിന്‍റെ മകൻ അഭിഷേക് സിങിന്റെ വാക്കുകൾ ഇപ്രകാരം.
എൻ ഡി ടി വി യുടെ രവീഷ് കുമാർ ഷോയിലാണ് അഭിഷേക് സിംഗ് തന്റെ അച്ഛന്റെ കൊലപാതകത്തെ കുറിച്ച് പ്രതികരിച്ചത്.
”പശുവിനെ ആര് കൊലപ്പെടുത്തി എന്നതിനേക്കാള്‍ പ്രധാനം മനുഷ്യനെ ആര് കൊന്നു എന്നതിനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ അതിനാണ് ഉത്തരം തരേണ്ടത്. അതിന് ശേഷം മാത്രം ഇതിന് പിന്നിലുള്ള ഗൂഢാലോചനകള്‍ അന്വേഷിച്ചാല്‍ പോരേ, ഇപ്പോള്‍ ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം.” അഭിഷേക് സിങ് പറഞ്ഞു.
ഇത് ഞാന്‍ മുഖ്യമന്ത്രിയോട് മാത്രം പറയുന്ന കാര്യമല്ല. ഞാന്‍ ഈ രാജ്യത്തോടാണ് അപേക്ഷിക്കുന്നത്. ഹിന്ദു മുസ്ലീം കലാപങ്ങള്‍ ദയവ് ചെയ്ത് അവസാനിപ്പിക്കണം. വളരെ ചെറിയ കാര്യത്തിന്റെ പേരില്‍ ജനങ്ങള്‍ പ്രകോപിതരാകുകയാണ്.
നേരത്തെ ഉത്തർപ്രദേശിൽ . ബുലന്ദ്ഷഹറിൽ ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെ സിംഗിനെ ഗോരക്ഷ ഗുണ്ടകൾ കൊലപെടുത്തിയ വിഷയത്തില്‍ അടിയന്തിര നടപടി കൈകൊളളുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ ഗോ വധം നടത്തിയവർക്കെതിരെ നടപടി കടുപ്പിക്കാൻ നിർദേശം നൽകുകയും സുബോധ് കുമാറിന്റെ കൊലപാതകത്തെ കുറിച്ച് മൗനം പാലിക്കുകയും ചെയ്തത് വിവാദമായിരുന്നു.
സുബോധ് കുമാറിന്റെ കൊലപാതകം ദേശീയ തലത്തിൽ ശ്രദ്ധ നേടിയതോടെ അദ്ദേഹത്തിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്താൻ യോഗി നിര്ബന്ധിതനാവുകയായിരുന്നു. സുബോധ് കുമാറിന്റെ ഭാര്യയും രണ്ടു മക്കളും സഹോദരിയും ലഖ്‌നൗവിലെ യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി കാണുകയായിരുന്നു. .
നാല് ദിവസം മുമ്പാണ് പോലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Leave a Comment