X

പ്രൊഫ. ഗോപാല്‍ ഗുരു ഇപിഡബ്ല്യു എഡിറ്റര്‍

പരഞ്ചോയ് ഗുഹ തക്കൂര്‍ത്തയുടെ പിന്‍ഗാമിയായാണ് ഗുരു എത്തുന്നത്

ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി(ഇപിഡബ്ല്യു)യുടെ പുതിയ എഡിറ്ററായി പ്രൊഫസര്‍ ഗോപാല്‍ ഗുരുവിനെ നിയമിച്ചു. ഇപിഡബ്ല്യുവിന്റെ പ്രസാധകരായ സമീക്ഷ ട്രസ്റ്റാണ് ഗോപാല്‍ ഗുരുവിന്റെ നിയമനം പ്രഖ്യാപിച്ചത്. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.

ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പൊള്ളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായി സേവനം അനുഷ്ഠിച്ചു വരികയാണ് ഗോപാല്‍ ഗുരു. ഡല്‍ഹി സര്‍വകലാശാല, പൂനെ സര്‍വകലാശാല എന്നിവിടങ്ങളിലും അധ്യാപക ജോലി നിര്‍വഹിച്ചിട്ടുണ്ട് നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ് കൂടിയായ ഗോപാല്‍ ഗുരു.

പരഞ്ചോയ് ഗുഹ തക്കൂര്‍ത്തയുടെ പിന്‍ഗാമിയായാണ് ഗോപാല്‍ ഗുരു ഇപിഡബ്ല്യുവിലേക്ക് വരുന്നത്. അദാനി ഗ്രൂപ്പിന് മോദി സര്‍ക്കാര്‍ വഴിവിട്ട സഹായം നടത്തുന്നതായി എഴുതിയതിനെ തുടര്‍ന്ന് ഗൗതം അദാനി തക്കൂര്‍ത്തയ്‌ക്കെതിരേ നിയമനടപടി സ്വീകരിച്ചതോടെയാണ് അദ്ദേഹത്തിനുമേല്‍ രാജി സമ്മര്‍ദ്ദം ഉണ്ടാവുകയും തുടര്‍ന്ന് സ്ഥാനം ഒഴിയുന്നതും. എന്നാല്‍ തക്കൂര്‍ത്തയ്‌ക്കെതിരേ ഗൗതം അദാനി നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.