X

പടയൊരുക്കത്തില്‍ ‘ടിപ്പുവിന്റെ പടയോട്ടം’; ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് സംഘപരിവാറിനുള്ള ‘കുത്ത്’

പടയൊരുക്കത്തില്‍ ടിപ്പുവിന്റെ പടയോട്ടത്തെ സ്മരിച്ച് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വീകരണത്തെ പരാമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ടിപ്പു സുല്‍ത്താനെ കുറിച്ചെഴുതിയത്.

“ടിപ്പു സുൽത്താന്റെ പടയോട്ടത്തിനായി വെടിമരുന്നും പീരങ്കിയും സൂക്ഷിച്ച സുൽത്താൻ ബത്തേരിയിൽ യുഡിഎഫ് പടയൊരുക്കത്തിനായി പതിനായിരത്തിലധികം പേരാണ് ഒഴുകിയെത്തിയത്. ജനങ്ങൾ നൽകുന്ന ഈ ആവേശമാണ് ഊർജ്ജം പകരുന്നത്.” എന്നാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്.

തന്റെ പടയോട്ടകാലത്ത് ടിപ്പു ഇവിടത്തെ ഒരു ജൈന ക്ഷേത്രം ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചതില്‍ നിന്നാണ് Sulthan’s Battery എന്ന പേരുണ്ടായത് തന്നെ. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കുറച്ചു കിലോമീറ്ററുകള്‍ക്കപ്പുറത്ത് ടിപ്പുവിനെ ചൊല്ലി സംഘപരിവാര്‍ വിവാദം ആളിക്കത്തിക്കുമ്പോഴാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റെന്നതാണ് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം.

‘സിപിഎം പ്രസ്താവന പ്രവാചക നിന്ദ’; പ്രിയ പടനായകാ, ഇതും പറഞ്ഞ് ഏത് കോട്ടകൊത്തളങ്ങള്‍ കീഴടക്കാനാണ് താങ്കള്‍ പോകുന്നത്?

This post was last modified on November 6, 2017 12:57 pm