X

നിരാമയ റിസോര്‍ട്ട് അധികൃതരുടെ കയ്യേറ്റം: സ്ഥിരീകരിച്ച് റവന്യു ഉദ്യോഗസ്ഥര്‍

കുമരകം വില്ലേജ് ബ്ലോക്ക് നമ്പര്‍ 11 ഉള്‍പ്പെട്ട കായല്‍ പുറമ്പോക്ക് 0.44 ചതുരശ്ര.മീറ്ററും 0.50 ചതുരശ്ര.മിറ്റര്‍ വസ്തുക്കളും ബ്ലോക്ക് 10 ല്‍ പെടുന്ന റിസര്‍വ്വെ 302/ 1 ല്‍ പെട്ട തോട്, പുറമ്പോക്കില്‍ പെടുന്ന 2.17 ആര്‍ എന്നീ ഇടങ്ങളാണ് റിസോര്‍ട്ട് കയ്യേറിയതെന്ന് ഡെപ്യൂട്ടി സഹസില്‍ദാര്‍ വ്യക്തമാക്കി

നിരാമയ റിസോര്‍ട്ട് കയ്യേറ്റം നടത്തിയതായി തെളിഞ്ഞു. കുമരകം പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് കയ്യേറിയെന്നു പറയപ്പെടുന്ന സ്ഥലം അളന്നു തിട്ടപ്പെടുത്തി. വേമ്പനാട് കായല്‍ പുറമ്പോക്കുഭുമിയും തോടുമാണ് നിരാമയ റിസോര്‍ട്ട് അധികൃതര്‍ കയ്യേറിയത്.

കുമരകത്ത് കായല്‍ കയ്യേറി രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട്; ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒളിച്ചു കളിച്ച് റവന്യൂ വകുപ്പ്‌; പരാതിയുമായി പ്രസിഡന്റ്

കുമരകം വില്ലേജ് ബ്ലോക്ക് നമ്പര്‍ 11 ഉള്‍പ്പെട്ട കായല്‍ പുറമ്പോക്ക് 0.44 ചതുരശ്ര.മീറ്ററും 0.50 ചതുരശ്ര.മിറ്റര്‍ വസ്തുക്കളും ബ്ലോക്ക് 10 ല്‍ പെടുന്ന റിസര്‍വ്വെ 302/ 1 ല്‍ പെട്ട തോട്, പുറമ്പോക്കില്‍ പെടുന്ന 2.17 ആര്‍ എന്നീ ഇടങ്ങളാണ് റിസോര്‍ട്ട് കയ്യേറിയതെന്ന് ഡെപ്യൂട്ടി സഹസില്‍ദാര്‍ വ്യക്തമാക്കി. കയ്യേറ്റഭൂമിയാണെന്ന് റവന്യു അധികൃതര്‍ അളന്നു തിട്ടപ്പെടുത്തിയ സാഹചര്യത്തില്‍ കയ്യേറിയ സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതിനായി അടുത്ത ദിവസം പഞ്ചായത്ത് അധികൃതര്‍ റിസോര്‍ട്ട് മാനേജ്‌മെന്റിന് നല്‍കുമെന്ന്‌ കുമരകം പഞ്ചായത്ത് സെക്രട്ടറി അഴിമുഖത്തോട് പറഞ്ഞു. അതേസമയം, തങ്ങള്‍ കയ്യേറിയിട്ടില്ലെന്നും തങ്ങള്‍ക്കെതിരായ പഞ്ചായത്ത അധികൃതരുടെ നടപടിക്കെതിരായ പരാതി നല്‍കുമെന്നും റിസോര്‍ട്ട് അധികൃതര്‍ അഴിമുഖത്തോട് പറഞ്ഞു.

‘ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍’; വിനു വി ജോണിനെതിരെ പി എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on November 24, 2017 6:37 pm