X

ഇന്ത്യ വിടുക അല്ലെങ്കില്‍ ‘വെട്ടി തുണ്ടമാക്കിക്കളയും’ കാഞ്ച ഐലയ്യക്ക് സംഘ്പരിവാര്‍ ഭീഷണി

തെലുങ്കാനയിലെ വ്യാപാരി സമുദായമായ വൈശ്യന്മാര്‍ സാമൂഹിക കൊള്ളക്കാരെ് കാഞ്ചയുടെ പുതിയ പുസ്തകത്തില്‍ നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തിനെതിരായിട്ടുള്ള ആക്രമണങ്ങള്‍ക്ക് കാരണമായിട്ടുള്ളത്

‘വെട്ടി തുണ്ടമാക്കിക്കളയും’ എന്ന് പ്രമുഖ എഴുത്തുകാരനും ദളിത് വിമോചന പ്രവര്‍ത്തകനുമായ കാഞ്ച ഐലയ്യയ്ക്ക് സംഘപരിവാര്‍ ഭീഷണി. ‘വന്ദേ മാതരം’ പാടിയില്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി, ആര്യ, വൈശ്യ, സമുദായ പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി കാഞ്ച പറഞ്ഞു. ജഗിതിയാല്‍ ജില്ലയിലെ കോര്‍തുല പട്ടണത്തില്‍ വച്ച് ബുധനാഴ്ച കാഞ്ചയ്ക്ക് നേരെ ഹിന്ദു ഭീകരവാദികളുടെ ആക്രമണം നടന്നിരുന്നു. ഇവിടെ വച്ചാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് കാഞ്ച മാധ്യമങ്ങളോട് പറഞ്ഞു. തെലുങ്കാന പോലീസ് ഇടപെട്ടാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

കാഞ്ച തന്റെ കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ പ്ലക്കാഡുകളും കാവി പതാകയും ഏന്തിയ ഒരു സംഘം യുവാക്കള്‍ അദ്ദേഹത്തെ വളയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ചിലര്‍ അദ്ദേഹത്തെ ചെരുപ്പ് ഉപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹത്തിന് നേരെ ചീമുട്ട എറിയുകയും ചെയ്തു. എന്നാല്‍ പോലീസ് ഇടപെട്ട് അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നുവെന്ന് കോര്‍തുല പോലീസ് ഇന്‍സ്‌പെക്ടര്‍ രാജശേഖര്‍ ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം ജഗിതിയാലില്‍ നട കര്‍ഷകരുടെ യോഗത്തില്‍ കാഞ്ച പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴും ഈ സംഘം അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. അവിടെ പോലീസ് തങ്ങളുടെ രക്ഷയ്‌ക്കെത്തുകയായിരുന്നുവെന്ന് കാഞ്ച പറഞ്ഞു. തെലുങ്കാനയിലെ വ്യാപാരി സമുദായമായ വൈശ്യന്മാര്‍ സാമൂഹിക കൊള്ളക്കാരെ് കാഞ്ചയുടെ പുതിയ പുസ്തകത്തില്‍ നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തിനെതിരായിട്ടുള്ള ആക്രമണങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം കാഞ്ച നിഷേധിച്ചിരുന്നു.

തുടര്‍ന്ന് ആര്യവൈശ്യ സംഘടന പുസ്തകം നിരോധിക്കണം എാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചില്ലെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല എ് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് തെലുങ്കാനയിലെ പല കോടതികളിലായി അദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ നല്‍കി. ഇതിലൊരണ്ണെത്തിന്റെ വാദത്തില്‍ ഹാജരാകുതിന് വേണ്ടി കോര്‍തുല കോടതിയില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിനെതിരെ ആക്രമണം നടത്.

 

This post was last modified on November 23, 2017 6:40 pm