X

മഞ്ഞപ്പടയ്‌ക്കൊപ്പം ഇനി ലാലേട്ടനും ; മോഹൻലാൽ കേരള ബ്ലാസ്റ്റേഴ്‌സ് അംബാസഡർ

ഏറ്റവും സന്തോഷകരമായ നിമിഷമെന്നാണ് മോഹൻലാൽ ഇതിനെക്കുറിച്ച് പ്രതികരിച്ചത്

ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.  2014 മുതൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ സഹ ഉടമയായിരുന്ന സച്ചിൻ തെൻഡുൽക്കർ അടുത്തിടെ തന്‍റെ കൈവശം ഉണ്ടായിരുന്ന ഓഹരികൾ മുഴുവൻ വിറ്റിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിൻ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് മാറുകയായിരുന്നു.

ഏറ്റവും സന്തോഷകരമായ നിമിഷമെന്നാണ് മോഹൻലാൽ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തിലെ യുവാക്കളിലും കുട്ടികളിലും ഫുട്‌ബോളിനോട് താല്പര്യമുണ്ടാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാന്നിദ്ധ്യം സഹായിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ചിരഞ്‌ജീവി, നാഗാർ‌ജുന തുടങ്ങിയവർ ഉൾപ്പെട്ട പിവിപി ഗ്രൂപ്പാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ പുതിയ ഉടമകൾ.ഇതിന് പിന്നാലെയാണ് ടീമിനും പുതിയ ബ്രാൻഡ് അംബാസിഡറായി മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ എത്തുന്നത്.

ഈ സീസണിൽ സച്ചിന്റെ അഭാവത്തിൽ ആരാധകരുടെ ഊർജം നില നിർത്താൻ ആണ് മോഹൻലാലിനെ പോലെ ജനപ്രിയനായ ഒരു താരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് ഉടമകൾ അംബാസഡറായി തെരഞ്ഞെടുത്തിരിക്കുന്നത്.

Related Post
Leave a Comment