X

പട്ടേല്‍ പ്രതിമ ‘നാഷണല്‍ വേസ്റ്റ്’; 3000 കോടി തിരിച്ചുപിടിക്കാന്‍ വേണ്ടത് കുറഞ്ഞത് 70 വര്‍ഷം

ഏറ്റവുമധികം കളക്ഷനുണ്ടാകേണ്ട ഞായറാഴ്ച ലഭിച്ചത് 19 ലക്ഷം രൂപ മാത്രമാണെന്ന് വരുമ്പോഴാണ് അപകടം

ഗുജറാത്തില്‍ പുതുതായി സ്ഥാപിക്കപ്പെട്ട സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച(ഒക്ടോബര്‍ നാല്) ടിക്കറ്റ് ഇനത്തില്‍ 19 ലക്ഷം രൂപ പിരിഞ്ഞ് കിട്ടിയത് ആഘോഷമായി പറയുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഒരുമിച്ച് വന്ന കഴിഞ്ഞ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തിയത്. അമ്പതിനായിരത്തോളം പേര്‍ ഈ രണ്ട് ദിവസം ഇവിടെ എത്തിയെന്ന് സര്‍ദാര്‍ സരോവര്‍ നര്‍മ്മദ ലിമിറ്റഡിന്റെ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ആര്‍ജി കനുംഗോ പറയുന്നു. എന്നാല്‍ ഈ ദിവസങ്ങളിലെ ടിക്കറ്റ് വില്‍പ്പന എത്ര രൂപയ്ക്കായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. ഈ തുടക്ക കാലത്ത് പോലും മാസത്തില്‍ രണ്ട് ദിവസം മാത്രമാണ് വലിയ തോതില്‍ സഞ്ചാരികള്‍ എത്തുന്നതെന്ന് വ്യക്തം.

നര്‍മ്മദയില്‍ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത് നവംബര്‍ ഒന്നിനാണ്. അന്ന് മുതല്‍ ഇന്നലെ വരെ 1.28 ലക്ഷം സഞ്ചാരികള്‍ ഇവിടെയെത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. മൂന്ന് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് സൗജന്യവും മൂന്നിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും 350 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നിരീക്ഷണ മേല്‍ത്തട്ട്, വാലി ഓഫ് ഫ്‌ളവേഴ്‌സ്, സര്‍ദ്ദാര്‍ പട്ടേല്‍ സ്മാരകം, മ്യൂസിയം, ഓഡിയോ വിഷ്വല്‍ ഗാലറി, സ്റ്റാച്യൂ ഓഫ് യൂണിറ്റി സൈറ്റ്, സര്‍ദാര്‍ സരോവര്‍ ഡാം എന്നിവിടങ്ങളില്‍ ഈ ടിക്കറ്റുകൊണ്ട് പ്രവേശനം ലഭിക്കും. വാലി ഓഫ് ഫ്‌ളവേഴ്‌സ്, സര്‍ദാര്‍ പട്ടേല്‍ സ്മാരകം, മ്യൂസിയം, ഓഡിയോ വിഷ്വല്‍ ഗാലറി, സ്റ്റാച്യൂ ഓഫ് യൂണിറ്റി സൈറ്റ്, സര്‍ദാര്‍ സരോവര്‍ ഡാം എന്നിവിടങ്ങളില്‍ മാത്രം പ്രവേശിക്കാന്‍ നിരക്ക് കുറഞ്ഞ മറ്റൊരു സംവിധാനവുമുണ്ട്. മുതിര്‍ന്നവര്‍ക്ക് 120 രൂപയും 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 60 രൂപയുമാണ് ഈ സംവിധാനത്തില്‍ നിരക്ക്.

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സീസണില്‍ പോലും ഏറ്റവും തിരക്കുണ്ടാകുന്നത് ഞായറാഴ്ച ദിവസങ്ങളിലാണ്. 3000 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഒരു പുതിയ മ്യൂസിയത്തോടും സ്റ്റാച്യൂവിനോടും ആദ്യ ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് കൗതുകമുണ്ടാകും. എന്നിട്ട് പോലും ഏറ്റവുമധികം കളക്ഷനുണ്ടാകേണ്ട ഞായറാഴ്ച ലഭിച്ചത് 19 ലക്ഷം രൂപ മാത്രമാണെന്ന് വരുമ്പോഴാണ് അതിലെ അപകടം മനസിലാകുക. ഇനി 20 ലക്ഷം എല്ലാദിവസവും വരുമാനം വന്നാലും 1 കൊടിയാകാന്‍ 5 ദിവസം. 1000 കൊടിയാകാന്‍ 5000 ദിവസം. 3000കോടി ആകാന്‍ 15000 ദിവസം. അതായത് പ്രതിമയുടെ മുടക്കുമുതല്‍ തിരിച്ചു വരാന്‍ 42 വര്‍ഷം.

തിരക്ക് കുറഞ്ഞ ദിവസങ്ങളിലെ കുറഞ്ഞ വരുമാനം കണക്കാക്കി വാര്‍ഷിക ശരാശരി ദിവസം 15 ലക്ഷം ആണ് കിട്ടുന്നതെങ്കില്‍ അത് 55 വര്‍ഷമെടുക്കും. ഇതിനൊക്കെ പുറമെ ദിവസേന വരുന്ന ഇലക്ട്രിസിറ്റി ബില്‍, മെയിന്റെനന്‍്‌സ് ചാര്‍ജുകള്‍, തൊഴിലാളികളുടെ ശമ്പളം അങ്ങനെ എത്രയെത്ര മറ്റു ചിലവുകള്‍. നിക്ഷേപിക്കുന്ന തുക അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരികെ കിട്ടുന്ന നിക്ഷേപമാണ് ലാഭകരമായ നിക്ഷേപം എന്നുപറയുന്നത്. 55 വര്‍ഷവും ചിലവുകളും കൂട്ടി 70 വര്‍ഷം കൊണ്ട് തിരികെകിട്ടുന്ന നിക്ഷേപത്തിന് നാഷണല്‍ വെയ്സ്റ്റ് എന്നാണ് പറയുന്നത് സാമ്പത്തിക ശാസ്ത്രത്തില്‍ പറയുന്നത്. 70 വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ മുടക്കിയ മുതലിന്റെ മൂല്യത്തെക്കാള്‍ എത്രയോ കുറവായിരിക്കും.

Explainer: 182 മീറ്റർ കുത്തനെ ഗുജറാത്തിലുയര്‍ന്ന ഇന്ത്യയുടെ ‘ആത്മാഭിമാനം’; എന്തുകൊണ്ട് സര്‍ദാര്‍ പട്ടേൽ പ്രതിമ?

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5

പട്ടേല്‍ പ്രതിമ, മെയ്ഡ് ഇന്‍ ചൈന

3000 കോടിയുടെ പ്രതിമയുണ്ടാക്കുന്ന ഇന്ത്യക്കെന്തിനാ നമ്മുടെ 11000 കോടി? ഒരു ബ്രീട്ടിഷ് എംപിയുടെ ചോദ്യം

ഇന്ത്യയുടെ നിലനില്‍പ്പിനെ കുറിച്ച് ചോദ്യം ഉയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയാണ് സ്റ്റാച്യു ഓഫ് യൂനിറ്റി: പ്രധാനമന്ത്രി

This post was last modified on November 12, 2018 12:05 pm