X

ശബരിമല: പുന:പരിശോധന ഹർജികളിൽ വാദം പൂർത്തിയായി; അവസരം ലഭിക്കാത്തവർക്ക് എഴുതി നൽകാൻ ഒരാഴ്ച സമയം; വിധി പിന്നീട്

ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ളത് മൊത്തം 55 പുനഃപരിശോധനാ ഹർജികൾ.

വാദം പൂർത്തിയായി; ഇന്ന് വിധിയില്ല,

മൂന്നര മണിക്കൂർ വാദം, അവശേഷിച്ച ഹർജികളിൽ വാദം എഴുതി നൽകാൻ നിർദേശം. പുനപ്പരിശോധന ഹർജികൾക്ക് പുറമെ ന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹർജിയും പരിഗണിച്ചു. ഹർജികൾ‌ നൽകിയ എല്ലാവർക്കുമെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് അഭിഭാഷകൻ പി.വി.ദിനേഷ് ആവശ്യപ്പെട്ടു. പുനഃപരിശോധന ഹർജികൾ പരിഗണിക്കണമോയെന്ന കാര്യത്തിൽ വാദം പൂർത്തിയായതായി അറിയിച്ച കോടതി ഹർജികൾ വിധി പറയാൻ മാറ്റി.

ശബരിമല വിഷയത്തിൽ വിവിധ കക്ഷികൾ സമർപ്പിച്ച പുനപ്പരിശോധന ഹർജികളിൽ വാദം പൂർത്തിയാക്കി കോടതി. കേസ് വിധി പറയുന്നതിനായി മാറ്റി. കോടതിയിൽ നിലപാട് അറിയിക്കാൻ അവസരം കിട്ടാത്തവർക്ക് വാദം എഴുതി നൽകാനും കോടതി നിർദേശിച്ചു. 30 ഓളം ഹർജികളിലെ വാദങ്ങൾ പരിശോധിക്കാനുള്ളതിനാൽ ഹർജികളിൽ ഇന്ന് വിധിയുണ്ടാവാനും സാധ്യതയില്ല.

യുവതികൾക്ക് സാമൂഹിക ഭ്രഷ്ട് കൽപിച്ചിരിക്കുകയാണെന്ന്: ഇന്ദിര ജയ്സിങ്

കോടതിക്കുമുന്നിൽ വന്നിരിക്കുന്ന ശബരിമല കേസിന്റെ അടിസ്ഥാന തത്വം ലിംഗവിവേചനമാണ് ഇന്ദിര ജയ്സിങ്. തൊട്ടുകൂടായ്മയെ പിന്തുണയ്ക്കുകയാണ് ചിലർ. ആർത്തവമുള്ള യുവതികൾ അശുദ്ധരാണെന്നും ശുചിയില്ലാത്തവരാണെന്നുമാണ് കണക്കാക്കപ്പെടുന്നത്. ക്ഷേത്രത്തിലെത്തി ദർശനം നടത്തണമെന്നാണ് എന്റെ കക്ഷിയുടെ ആവശ്യം. അവരെ ആർക്കും തടയാനാകില്ല. കരണം അത് അവരുടെ അവകാശമാണെന്നും ഇന്ദിര ജയ്സിങ് പറയുന്നു.

ശബരിമലയില്‍ യുവതികൾ കയറിയതിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയ നടപടി തൊട്ടുകൂടായ്മയ്ക്ക് സമാനമാണ്. ദർശനം നടത്തിയ ദലിത് യുവതിയുടെ അമ്മയ്ക്കു പോലും ഭീഷണി നേരിടേണ്ടിവന്നു. ദർശനം നടത്താനെത്തിയ സ്ത്രീകൾക്ക് നേരെ ആക്രമണത്തിന് മുതിർന്ന സംഭവം ഉണ്ടായി. ‘കൊല്ലൂ അവരെ’ എന്ന് ആക്രോശിച്ചാണ് പലരും സമീപിച്ചത് നിന്നിരുന്നത്. യുവതികൾക്ക് സാമൂഹിക ഭ്രഷ്ട് കൽപിച്ചിരിക്കുകയാണെന്നും ഹാപ്പി ടു ബ്ലീഡ് സംഘടനയ്ക്കും ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും വേണ്ടി ഹാജരായി ഇന്ദിര ജയ്സിങ് കോടതിയെ ബോധിപ്പിച്ചു.

ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയോ എന്നു ജ. ഇന്ദു മൽഹോത്ര

ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയോ എന്ന് സംശയം പ്രകടിപ്പിച്ച് ജ. ഇന്ദു മൽഹോത്ര. യുവതീ പ്രവേശത്തെ ബോർഡ് നേരത്തെ എതിർത്തിരുന്നുവല്ലോയെന്നായിന്നു ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദ്യം. ഇപ്പോൾ ഉത്തരവ് നമുക്ക് മുന്നിലുണ്ട്. അത് നാം പിന്തുടരണം. വിധി കൊണ്ടുവന്ന മാറ്റം അംഗീകരിക്കുന്നു. ഇപ്പോഴുള്ളത് പുതിയ ബോർഡിന്റെ നിലപാടെന്നും വ്യക്തമാക്കിയ ബോർഡ് ഒരുവിഷയത്തിൽ
രണ്ടു കാഴ്ചപ്പാടുണ്ടെന്നതും പുനപരിശോധനയ്ക്കു കാരണമല്ലെന്നും ദ്വിവേദി പറയുന്നു.


ഉച്ച ഭക്ഷണത്തിന് ശേഷം ശബരിമല വിഷയത്തിൽ വീണ്ടും വാദം ആരംഭിച്ചപ്പോൾ സർക്കാർ നിലപാടിനെ പിന്തുണയാക്കുന്ന നിലപാടുമായി തിരുവിതാം കൂർ ദേവസ്വം ബോർഡ്. എല്ലാവർക്കും തുല്യാവകാശം വേണെമെന്ന നിലപാടാണ് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഡ്വ. രാകേഷ് തൃവേദി. തുല്യതക്ക് എതിരായ ഏത് അചാരങ്ങള്‍ക്കും ഭരണഘടനാ പരമായ സംരക്ഷണം നൽകേണ്ടതില്ല.

ആർത്തവമില്ലാതെ മനുഷ്യകുലമില്ലെന്ന് വ്യക്തമാക്കിയ അഭിഭാഷകൻ തുല്യവകാശത്തിനാണ് പ്രാധാന്യമെന്നും വ്യക്തമാക്കുന്നു.
ആർത്തവം ജൈവപരമായ സവിശേഷതയാണ്. ഭരണഘടനയുടെ 25 (1) പറയുന്നത് സമത്വത്തെക്കുറിച്ചാണ്. മതത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്. യുവതികള്‍ക്കു പ്രവേശനം വിലക്കുന്നത് തുല്യനീതിക്കുള്ള ലംഘനം. ഒരാളുടെ വിയോജിപ്പ് പുനഃപരിശോധനയ്ക്കുള്ള കാരണമാകില്ലെന്ന് ദേവസ്വം ബോർഡിനു വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി പറഞ്ഞു.


ഹൈക്കോടതി നിരീക്ഷണ സമിതി ആവശ്യമില്ലെന്നും ജയ്ദീപ് ഗുപ്ത തന്റെ 15 മിനിറ്റ് നീണ്ട വാദത്തിൽ സർക്കാറിന്റെ നിലപാട് വ്യക്തമാക്കുന്നു. സർക്കാർ നിലപാടിന് ശേഷം ഉച്ചഭക്ഷണത്തിന് പിരിഞ്ഞ് കോടതി.  തുടർവാദം ഉച്ചയ്ക്കുശേഷം. കോടതി വീണ്ടും 2 മണിക്ക് ചേരും. ദേവസ്വം ബോർഡിനുവേണ്ടി രാകേഷ് ദ്വിവേദി വാദം ആരംഭിക്കും.

ക്ഷേത്ര പ്രവേശനമാണ് വിഷയം. സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങൾ വിധി പുനപ്പരിശോധിക്കേണ്ടതിന്റെ കാരണമായി പരിഗണിക്കേണ്ടതില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജിക്കാർ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ഇതിൽ ക്ഷേത്രം തന്ത്രിക്ക് ഉൾപ്പെടെ പങ്കുണ്ടെന്നും സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് സമാധാനം പുലരും. ഉണ്ടായ അനിഷ്ടസംഭവങ്ങൾ അവസാനിച്ചെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ഇവിടെ നടന്ന വാദങ്ങളിൽ ഭൂരിഭാഗവും പറഞ്ഞത് മൂന്നുകാര്യങ്ങളാണ്. 1. അയ്യപ്പന്മാർ ഒരു പ്രത്യേക വിഭാഗമല്ല. 2. പ്രാർഥനയ്ക്കുള്ള ഒരാളുടെ അവകാശം ലംഘിക്കപ്പെട്ടാൽ ആർട്ടിക്കിള്‍ 25 ആണ് ലംഘിക്കപ്പെടുന്നത്. 3. മാതൃ നിയമത്തിന്റെ ലംഘനമാണ് റൂൾ 3 (ബി). പ്രത്യേക വിഭാഗമല്ല ആർക്കുവേണമെങ്കിലും ശബരിമലയിൽ പോകാമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കുന്നു.

തുല്ല്യത പാലിക്കുന്ന വിധി

യുവതീ പ്രവേശനം അനുവദിച്ച വിധിയെ പിന്തുണയ്ക്കുന്ന. പുനപ്പരിശോധന ഹർജികൾ നിലനിൽക്കുന്നതല്ലെന്ന് സംസ്ഥാന സർക്കാറിന് ഹാജരായ ജയ്പ്ദീപ് ഗുപ്ത. വിധിതെറ്റാണെന്ന് തെളിയിക്കാൻ വാദങ്ങൾ റിവ്യൂഹർജികളില്ല.  തുല്ല്യതയാണ് ഭരണഘടനയ്ക്ക് ആധാരമെന്നും സർക്കാർ.
വിധിയുടെ കേന്ദ്ര ബിന്ദു തൊട്ടുകൂടായ്മയല്ല. തുല്യതയാണ്. അത് നിലനിൽക്കണം. യൂവതീ പ്രവേശനവിധി ഹിന്ദു മതാചാരമായി കണാക്കാക്കരുത്. ഒരു ക്ഷേത്രത്തിലെ മാത്രം വിഷയമാണ്. ഒരോ ക്ഷേത്രത്തെയും ഒരു മതവിഭാഗമായി കണക്കാക്കാനാവില്ലെന്നും ജയ്ദീപ് ഗുപ്ത. അയ്യ്പൻമാരെ മതവിഭാഗമായി കണക്കാക്കണമെന്ന് വാദത്തെ തള്ളി സംസ്ഥാന സർക്കാർ.

 

 

55 പുനപ്പരിശോധനാ ഹർജികളിലെ വാദങ്ങളും കേള്‍ക്കാനാവില്ലെന്ന് കോടതി. അഭിഭാഷകർക്ക് വാദങ്ങള്‍ എഴുതി നൽകാം. വാദിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ച അഭിഭാഷകർക്ക് കോടതിയുടെ താക്കീത്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതിയുടെ മുന്നറിയിപ്പ്.

മറ്റ് ദേവസ്വം ബോർഡുകളുടെ ആവശ്യം കൂടി പരിഗണിക്കണം. മറ്റ് ബോർഡുകളുടെ നിലപാട് കേൾക്കാൻ കോടതി തയ്യാറാവണമെന്ന് വാദം.

വിചാരണ നടപടികള്‍ ഇന്നുതന്നെ അവസാനിപ്പിക്കുമെന്ന് സൂചന നൽകി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് അന്ധവിശ്വാസമായിരിക്കും. ഇത്തരം വശങ്ങൾ യുക്തിസഹമായി പരിശോധിക്കാൻ കഴിയില്ലെന്ന് അഡ്വ. വെങ്കിട്ടരാമൻ

ശബരിമല ശാസ്താവിനെ അയ്യപ്പനാക്കിയതിലെ അട്ടിമറികള്‍ക്ക് പിന്നില്‍

തിരുവതാംകൂർ ഹിന്ദുമതാചാര നിയമത്തിന്റെ പകർപ്പ് വേണമെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര. നൽകാമെന്ന് ബ്രാഹ്മണ സഭ അഭിഭാഷകൻ ശേഖർ നഭാഡെ അറിയിച്ചു.

യുവതീപ്രവേശം അനുവദിക്കുന്നത് ഒരു മതത്തിന്റെ അഭ്യന്തരകാര്യം 

    • ശബരിമല വിശ്വാസം കോടതി നടപടിക്ക് വിധേയമാക്കേണ്ട ഒന്നായിരുന്നില്ലെന്ന് ബ്രാഹ്മണസഭയ്ക്കു വേണ്ടി ഹാജരായ ശേഖർ നാഫ്ഡേ. യുവതീപ്രവേശം അനുവദിക്കുന്നത് ഒരു മതത്തിന്റെ അഭ്യന്തരകാര്യമാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒന്നാണിത്. ഹിന്ദു സമൂഹം ഒന്നാകെ ഇത് അംഗീകരിച്ചിട്ടുണ്ട്. മതമെന്നു പറയുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ദൈവമുണ്ടോയെന്നു പോലും ആർക്കും അറിയില്ല. ദൈവത്തെപ്പോലെ ഒന്നുമില്ലെന്ന് ഹോക്കിങ് പറഞ്ഞിട്ടുണ്ടെന്നും ബ്രാഹ്മണസഭയ്ക്കു വേണ്ടി ഹാജരായ നാഫ്ഡേ. വിശ്വാസം തീരുമാനിക്കാൻ ആക്റ്റിവിസ്റ്റുകള്‍ക്ക് അവകാശമില്ലെന്നും വിമർശിച്ച ശേഖർ നാഫ്ഡേ കേരളത്തിലെ ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി.


പ്രതിഷ്ഠയുടെ അവകാശം സംബന്ധിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് വിധിയില്‍ ഊന്നല്‍ നല്‍കിയതെന്നും മറ്റുള്ളവര്‍ അതു പരിഗണിച്ചില്ലെന്നും സിങ്‌വി. നൈഷ്ഠിക ബ്രഹ്മചര്യ ഭാവത്തിലുള്ള പ്രതിഷ്ഠ ശബരിമലയില്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാം കൂർ‌ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി മനു അഭിഷേക് സിംഗ്വി കോടതിയിൽ. പ്രതിഷ്ഠയുടെ ബ്രഹ്മചര്യത്തിൽ ഊന്നിക്കൊണ്ട് സിംഗ്വിയുടെ വാദം. നേരത്ത തിരുവിതാംകൂർ‌ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ വ്യക്തി കുടിയാണ് ഡോ. മനു അഭിഷേക് സിംഗ്വി.

Also Read: ‘മതാചാരത്തിൽ യുക്തിക്ക് ഇടമില്ല’: ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്തത് ബഞ്ചിലെ വനിതാ ജഡ്ജി

ഹിന്ദു മതത്തിൽ ആരാധനകൾ പലയിടത്തും വ്യത്യാസമാണ്. സവിശേഷമായ ആവിഷ്കരണത്തിന്റെ അടിസ്ഥാനത്തിലാണ് ആരാധന. വിശ്വാസികൾ ദൈവത്തെ ആരാധിക്കുന്നത് പ്രത്യേക രൂപഭാവത്തിലാണ്. ദേവാരു കേസിൽ ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കിയതാണ്. ഭരണഘടനാ സദാചാരമെന്നത് ആർട്ടിക്കിൾ 25, 26 എന്നിവ കണക്കാക്കിയുള്ളതാണെന്നും സിങ്‌വി പറഞ്ഞു.

Also Read- ശബരിമല ധര്‍മശാസ്താവും അയ്യപ്പ സ്വാമിയും; വിവാദങ്ങള്‍ – ഐതിഹ്യം -ചരിത്രം

നൈഷ്ഠിക ബ്രഹ്മചര്യം എന്നതാണ് പ്രതിഷ്ഠയുടെ അടിസ്ഥാനം.

പ്രതിഷ്ടയുടെ സ്വഭാവം സ്ഥിരതയുള്ളത്. നൈഷ്ഠിക ബ്രഹ്മചര്യം എന്നതാണ് പ്രതിഷ്ഠയുടെ അടിസ്ഥാനം. തന്ത്രി പ്രതിഷ്ഠയുടെ പിതാവായാണ് കണക്കാക്കപ്പെടുന്നത്. പ്രതിഷ്ഠയ്ക്കും അവകാശങ്ങളുണ്ട്. വിധി ആ ആവകാശങ്ങൾക്ക് എതിര്. വിശ്വാസത്തിന്റെ കാര്യത്തിൽ തന്ത്രിയുടെ വാക്ക് അന്തിമമെന്നും വി ഗിരി.

പരാശരന്റെ വാദം അവസാനിച്ചു. വാദങ്ങൾ രേഖപ്പെടുത്തിയെന്ന് കോടതി. തന്ത്രിയുടെ വാദങ്ങൾ കോടതിയെ അറിയിക്കുന്നു. ശബരിമല തന്ത്രിക്ക് വേണ്ട് ഹാജരാവുന്നത് മുതിർന്ന അഭിഭാഷകർ വി ഗിരി.തൊട്ടുകൂടായ്മയുമായി ശബരിമല വിഷയത്തിന് യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിക്കാനും വിവി ഗിരി തയ്യാറായി.

Also Read- ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഹരിവരാസനം പാടി ഉറക്കാമോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് നിഷിദ്ധമായത് എന്തൊക്കെ?


പട്ടിക വിഭാഗത്തിൽപെട്ടവരെ തടയുന്നത് തൊട്ടുകൂടായ്മയെല്ലെ എന്ന് ജ. എ നരിമാന്റെ ചോദ്യം.തൊട്ടുകൂടായ്മ കുറ്റകരമെന്നും ജ.എ നരിമാൻ. ഭരണഘടനയുടെ 15(2) പ്രകാരമുള്ള തന്റെ മുൻ വിധി വിശദീകരിച്ച് ജ. നരിമാൻ.

ശബരിമലയിൽ ജാതി വിവേചനം ഇല്ലെന്ന് പരാശരന്റെ മറുപടി. ക്ഷേത്രത്തിലുള്ളത് വയസ് പ്രകാരമുള്ള നിയന്ത്രണം മാത്രമെന്നും എൻഎസ്എസ്.

തൊട്ടുകൂടായ്മ കുറ്റകരമാണ്. ഭരണഘടനയിൽ അതു പക്ഷേ നിർവചിച്ചിട്ടില്ല.

15, 17, 25 അനുച്ഛേദങ്ങൾ തമ്മിലുള്ള ബന്ധം വിലയിരുത്തിയതിൽ നേരത്തെ കേസ് പരിഗണിച്ച ബെഞ്ചിന് പിഴവാണ് പറ്റിയത്. വിധി ഭരണഘടനയുടെ 25–ാം അനുച്ഛേദത്തിന് വിരുദ്ധമാണ്. ആർട്ടിക്കിൾ 15 (2) ൽ മതവുമായി ബന്ധപ്പെട്ട പ്രദേശങ്ങളെ കണക്കിലെടുക്കരുതെന്ന നിർദേശം പരിഗണിച്ചിട്ടില്ല. ലിംഗവിവേചനം പാടില്ലെന്ന അനുച്ഛേദം മതസ്ഥാപനങ്ങൾക്കു ബാധകമല്ല. മതവിശ്വാസങ്ങൾ യുക്തിയുടെ അടിസ്ഥാനത്തിൽ പരിശോധിക്കാനാകില്ല. തൊട്ടുകൂടായ്മ കുറ്റകരമാണ്.പക്ഷേ ഭരണഘടനയിൽ അതു നിർവചിച്ചിട്ടില്ല.

വിധിയിൽ പിഴവുണ്ടെന്ന് എൻഎസ്എസ്

ശബരിമല വിഷയത്തിൽ മുൻ ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പിഴവുണ്ടെന്ന് എൻഎസ് എസ് . എൻഎസ്എസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ പരാശരനാണ് ഇക്കാര്യം ഉന്നയിച്ചത്. തുറന്ന കോടതിയിലാണ് വാദം. പ്രധാന വിഷയങ്ങൾ കോടതിയുടെ പരിഗണയ്ക്കെത്തിയില്ല. പൊതു സ്ഥലങ്ങളിലെ തുല്യനീതി ആരാധനാലയങ്ങളിൽ ബാധകമല്ലെന്നും എൻഎസ്എസ് കോടതിയിൽ വ്യക്തമാക്കി. 15ാം അനുഛേദ പ്രകാരമുള്ള വിധി ഭരണഘടാനാ വിരുദ്ധം. വാദം തുടരുന്നു.


വാദം തുടങ്ങി

ശബരിമലയിൽ കോടതി നടപടികൾ ആരംഭിച്ചു. വാദം തുടങ്ങി. ഹർജികളെ വിശദീകരിച്ച് ചീഫ് ജസ്റ്റിസ്.  എൻഎസ്എസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷൻ കെ പരാശരന്റെ വാദം തുടങ്ങി.

വിധി എന്തായാലും നടപ്പാക്കുമെന്ന് സർക്കാർ

സർക്കാർ നിലപാട് വ്യക്തമാണ്. സുപ്രീംകോടതി എന്തു വിധിക്കുന്നോ അത് നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
വിഷയത്തില്‍ സർക്കാർ കാഴ്ചപ്പാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.


ഭക്തര്‍ക്ക്  അനുകൂലമായ വിധി വരുമെന്ന് പ്രതീക്ഷ

കോടതിയിൽ നിന്നം ഭക്തര്‍ക്ക് അനുകൂലമായ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായി പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ.  കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറിയാലും നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല വിഷയത്തിൽ സർക്കാർ വാദങ്ങൾ കള്ളമെന്ന് തെളിഞ്ഞു. സർക്കാർ ആരെയോ തോൽപ്പിക്കാനാണ് 51 പേർ മലകയറിയെന്ന് പറഞ്ഞത്. ഒടുവിൽ അത് രണ്ടുപേരായി ചുരുങ്ങി. ജനങ്ങൾ എല്ലാം തിരിച്ചറിഞ്ഞുവെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. നാമജപം ആയുധമാക്കാൻ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളിൽ നാമജപം എത്തുമെന്നും അദ്ദേഹം പറഞ്ഞു.


ആചാരങ്ങൾ സംരക്ഷിക്കണമെന്നും വിധി പ്രഖ്യാപന സ്വഭാവത്തിലുള്ളതാണെന്നു വിശദീകരിക്കണമെന്നും ആവശ്യപ്പെടുന്ന 4 റിട്ട് ഹർജികളും പരിഗണനയ്ക്ക്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടെ ഹർജികൾ അൽപസമയത്തിനകം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. പുനപരിശോധനാ ഹർജികൾ ഉൾപ്പെടെ 65 ഹർജികളാണ് കോടതി മുമ്പാകെയുള്ളത്. 10.30ന് ഹർജികൾ പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്.


ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും  ദർശനം നടത്താമെന്ന ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ ഉൾപ്പെടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മുമ്പാകെയുള്ള  എല്ലാ ഹർജികളും  ഇന്ന് പരിഗണിക്കും. പുനപരിശോധനാ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹര്‍ജികളുമാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ  ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ളത് മൊത്തം 55 പുനഃപരിശോധനാ ഹർജികളാണ്. കൂടാതെ, ഹൈക്കോടതി മേൽനോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹർജികൾ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സർക്കാർ നൽകിയ ഹർജികളുമുണ്ട്. തന്ത്രിക്കും മറ്റുമെതിരായ 2 കോടതിയലക്ഷ്യ ഹർജികള്‍. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി എന്നിവയും സുപ്രീം കോടതി ഇന്നു പരിശോധിക്കുന്നനുണ്ട്. പുനഃപരിശോധനാ ഹർജികൾ മാത്രമെ ബുധനാഴ്ച പരിഗണിക്കുവെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഒന്നിച്ച് പരിഗണിക്കാൻ പിന്നീട് കോടതി തീരുമാനിക്കുകയായിരുന്നു.

കോടതി രജിസ്ട്രാർ  ഇന്നലെ പുറത്തുവിട്ട പട്ടികയനുസരിച്ച് 65 ഹർജികളാണു മൊത്തം ഇന്ന പരിഗണനയ്ക്കെത്തുന്നത്. എൻഎസ്എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, ശബരിമല ആചാര സംരക്ഷണ ഫോറം, കേരള ക്ഷേത്രസംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവാ സമാജം, മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി, യോഗക്ഷേമസഭ, ശ്രീ നാരായണഗുരു ചാരിറ്റബിൾ ട്രസ്റ്റ്, ഓൾ കേരള ബ്രാഹ്മിൻസ് അസോസിയേഷൻ എന്നീ സംഘടനകളും  തന്ത്രി കണ്ഠര് രാജീവര്, പ്രയാർ ഗോപാലകൃഷ്ണൻ, വൈക്കം ഗോപകുമാർ, വി. ഉഷാനന്ദിനി, പി.സി. ജോർജ്, ബി. രാധാകൃഷ്ണമേനോൻ തുടങ്ങിയ വ്യക്തികളും ഹർജി സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ വിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ തന്ത്രി എന്നിവർ  ഉൾപ്പെടെയുൾവർക്കെതിരെ ഡോ. ടി. ഗീനാകുമാരി, എ.വി. വർഷ എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജികളും ,  വിധിയെ പിന്തുണച്ച് പി.ബിന്ദു, കനകദുർഗ, രേഷ്മ നിശാന്ത്, ഷനില സതീഷ് എന്നിവർ നൽകിയ ഇടപെടൽ അപേക്ഷകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജനുവരി 22 ന് ഹർജികൾ പരിഗണിക്കുമെന്നായിരുന്നു നേരത്തെ കോടതി അറിയിച്ചിരുന്നത്. എന്നാൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായിരുന്നതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

 

This post was last modified on February 6, 2019 3:51 pm