X

സണ്ണി ലിയോണിനെ പരസ്യമായി കുറ്റം പറയുന്നവര്‍ രഹസ്യമായി അവരെ ആസ്വദിക്കുന്നവര്‍: സുസ്‌മേഷ് ചന്ദ്രോത്ത്

സണ്ണി ലിയോണിനെ കാണാന്‍ ഇന്നലെ കൊച്ചിയിലുണ്ടായ തിരക്കിനെ പരിഹസിച്ചും അവഹേളിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്

ഇന്നലെ കൊച്ചിയിലെത്തിയ ബോളീവുഡ് താരം സണ്ണി ലിയോണിനെ പരസ്യമായി കുറ്റം പറയുകയും അവരെ പരസ്യമായി കാണാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തവരില്‍ പലരും രഹസ്യമായി അവരുടെ പോണ്‍ സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണെന്ന് എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത്. കൊച്ചിയില്‍ വരാതെ പോകുകയും ഫേസ്ബുക്കില്‍ മുക്രയിടുകയും ചെയ്യുന്ന പലരുടെയും നിലവിളിയും രോദനവും ശ്രദ്ധിക്കുമ്പോള്‍ തന്റെ തല താഴുന്നുവെന്നും സുസ്‌മേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സണ്ണി ലിയോണിനെ കാണാന്‍ ഇന്നലെ കൊച്ചിയിലുണ്ടായ തിരക്കിനെ പരിഹസിച്ചും അവഹേളിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അതേസമയം സണ്ണി ലിയോണിനെ കാണാനെത്തിയവര്‍ എംജി റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുകയും എടിഎമ്മിന്റെ ബോര്‍ഡ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഷോപ്പ് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. സണ്ണിയെ ഉദ്ഘാടനത്തിന് എത്തിച്ച ഫോണ്‍ ഫോര്‍ എന്ന മൊബൈല്‍ ഷോപ്പിന്റെ ഉടമയ്‌ക്കെതിരെയാണ് കേസ്. പൊതുറോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്നാണ് കേസ്.

കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെയും എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്ക് പിഴ ചുമത്തിയതായും പോലീസ് അറിയിച്ചു. രാവിലെ 11 മണിയോടെ സണ്ണി ഉദ്ഘാടന വേദിയിലെത്തുമെന്ന് അറിയിച്ചെങ്കിലും വേദിയിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ 12.30ഓടെയാണ് അവര്‍ എത്തിയത്. പരിപാടി വൈകിയതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിച്ചതോടെ പോലീസ് ലാത്തി വീശുകയും ചെയ്തു. വേദിക്കരികിലുള്ള എടിഎം കൗണ്ടറിന്റെ ബോര്‍ഡ് തിക്കിലും തിരിക്കിലും തകരുകയും ചെയ്തിരുന്നു.

രാവിലെ 8.15നാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. സണ്ണിയുടെ സുരക്ഷയ്ക്കായി എട്ട് സായുധ കമാന്റോകളും 50 അംഗരക്ഷകരുമാണ് സജ്ജമായിരുന്നത്.

This post was last modified on August 18, 2017 12:55 pm