ഇന്നലെ രാത്രി അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ അവസാന വീഡിയോകളിലൊന്ന് പങ്കുവച്ച് തമിഴ് താരം വിജയ്.
ദുബായില്‍ ബോളിവുഡ് താരവും ബന്ധുവുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും അടക്കമുള്ള മുഴുവന്‍ കപൂര്‍ കുടുംബവും.
രാത്രി 11.30-ഓടു ഹൃദയാഘാതമുണ്ടായ ശ്രീദേവി അന്തരിക്കുകയായിരുന്നു. തങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുത്തിട്ട് തിരിച്ചെത്തുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നും ഇപ്പോള്‍ വീണ്ടും ദുബായ്ക്ക് മടങ്ങുകയാണ് എന്നുമാണ് ഭര്‍തൃസഹോദരനായ സഞ്ജയ് കപൂര്‍ പറഞ്ഞത്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന ശ്രീദേവിയുടെ വീഡിയോയാണ് മരണത്തിന് ഒരു മണിക്കൂര്‍ മുമ്പുള്ള ശ്രീദേവി എന്നു പറഞ്ഞുകൊണ്ട് വിജയ് പങ്കു വച്ചിരിക്കുന്നത്
This post was last modified on February 25, 2018 1:18 pm
Leave a Comment