വികസനരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മികച്ച അടിസ്ഥാനസൗകര്യങ്ങളും പ്രതിഭാസമ്പന്നരായ ജനങ്ങളുമാണ് ഇവിടത്തേതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തുറമുഖം, ടെക്നോ പാര്‍ക്ക്, സാക്ഷരതാരംഗത്തെ മുന്നേറ്റം, ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ എല്ലാം രാജ്യത്തിന് മാതൃകയാക്കാവുന്നതാണ്.
നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദും കേരളത്തെ പ്രശംസിച്ചു സംസാരിച്ചിരുന്നു. “മതസൌഹാര്ദത്തില് കേരളം മാതൃക” എന്നാണ് സ്ഥാനമേറ്റതിന് ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞത്.രാഷ്ട്രപതിയുടെ പ്രസംഗം ജനരക്ഷാ യാത്ര നടത്തുകയായിരുന്ന കുമ്മനത്തിനെതിരെയുള്ള ട്രോളുകളായി മാറുകയും ചെയ്തു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനയും കേരളത്തിനെതിരെ പ്രചരണം നടത്തുന്ന സംഘപരിവാറുകാര്‍ക്ക് ഇരുട്ടടി ആയിരിക്കുകയാണ്. പൊതുസ്വകാര്യ മേഖലകള്‍ കൈകോര്‍ത്തുകൊണ്ടുള്ള മുന്നേറ്റമാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടതെന്ന് കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ 160-ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു.
This post was last modified on November 23, 2017 1:41 pm