X

മോദി സർക്കാറിന്റെ പ്രകടനം ‘ശരാശരിക്കും താഴെ’യെന്ന് വോട്ടര്‍മാർ; എഡിആർ സർവേ

ബലാക്കോട്ട് ആക്രമണത്തിന് മുൻപ് നടത്തിയ സർവേ ആയിരുന്നിട്ട് പോലും പ്രതിരോധം, ആഭ്യന്തര സുരക്ഷ എന്നിവയില്‍ കുറഞ്ഞ സ്കോർമാത്രമാണ് സർവേയോട് പ്രതികരിച്ചവർ നൽകിയിട്ടുള്ളത്.

രാജ്യം വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയും ചെയ്യുന്ന സമയത്ത് മോദി സർക്കാറിന്റെ  ഭരണത്തിന് ജനങ്ങൾ നൽകുന്ന മാർക്ക് ശരാശരിക്ക് താഴെയെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ‌) റിപ്പോർട്ട്. സർക്കാർ ഇതര സംഘടനയായ എഡിആർ രാജ്യത്തെ 543 മണ്ഡലങ്ങളിൽ നടത്തിയ സർവേ പ്രകാരമുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു എഡിആർ സർവേ നടത്തിയത്.

രാജ്യത്തിന്റെ വിവിധ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും 2,73,487 പേരാണ് സർക്കാറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച 31 ചോദ്യങ്ങളോട് പ്രതികരിച്ചത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, റോഡുകൾ തുടങ്ങി ക്രമസമാധാനം, ഭരണ നിർവഹണം, തീവ്രവാദം, പ്രതിരോധം എന്നിവ ഉൾപ്പെടുന്നതായിരുന്നു ചോദ്യങ്ങൾ.

എന്നാൽ 2017ൽ നടത്തിയ സമാനമായ സർവയേക്കാൾ കുറഞ്ഞ സ്കോറാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നും റിപ്പോർട്ട് പറയുന്നു. ഇതു പ്രകാരം മെച്ചപ്പെട്ട തൊഴിലവസരങ്ങൾ, ആരോഗ്യ മേഖല എന്നിവയിൽ വൻ ഇടിവ് തുടരുകയാണെന്നാണ് പറയുന്നത്. തൊഴിലവസരങ്ങൾ 3.17 ഉം ആരോഗ്യ പരിപാലന രംഗം 3.36 ലും ആയിരുന്നു 2017ൽ രേഖപ്പെത്തിയത്. എന്നാൽ ഒരു വർഷത്തിനിപ്പുറം ഇത് 2.15, 2.35 എന്നീ നിലയിലേക്ക് ഇടിഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബലാക്കോട്ട് ആക്രമണത്തിന് മുൻപ് നടത്തിയ സർവേ ആയിരുന്നിട്ട് പോലും പ്രതിരോധം, ആഭ്യന്തര സുരക്ഷ എന്നിവയില്‍ കുറഞ്ഞ സ്കോർമാത്രമാണ് സർവേയോട് പ്രതികരിച്ചവർ നൽകിയിട്ടുള്ളത്.

സർവേ പ്രകാരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആരോഗ്യ പരിപാലനം, കുടിവെള്ളം, റോഡുകൾ, പൊതു ഗതാഗതം, കൃഷി, ജലസേചനം, വിലക്കയറ്റം, കാർഷിക വായ്പ, വിത്ത്, കാർഷിത സബ്സിഡികൾ, എന്നിവയിരിക്കണം രാഷ്ട്രീയ കക്ഷികൾ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റോഡുകൾ ഉൾപ്പെടുന്ന ഗതാഗത സംവിധാനങ്ങളും വൈദ്യുതിയുമായിരുന്നു നിലവിലെ ഭരണകക്ഷിയുടെ മുഖ്യ പ്രചാരണ വിഷയങ്ങൾ. എന്നാൽ സർവേ പ്രകാരം കഴിഞ്ഞ വർഷം രേഖപ്പെടത്തിയ റോഡ് വികസനത്തിൽ 2.41 മാത്രമാണ് ശരാശരി രേപ്പടെുത്തുന്നത്. കാർഷിക, ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യതി ലഭ്യത ഉൾപ്പെടെയുള്ളവയിൽ ശാരാശരി 2.14 ഉം 2.53 എന്നിങ്ങനെ രേഖപ്പെടുത്തുന്നു. ഇന്ത്യ മൊത്തമുള്ള ക്രമസമാധാന നിലയിൽ 2.26 മാത്രമാണ് സ്കോര്‍ രേഖപ്പെടുത്തുന്നത്.

 

കൂടുതൽ വായനയ്ക്ക്- https://bit.ly/2UztdGB

This post was last modified on April 3, 2019 6:04 pm