X

ബ്രൂവറി ഡിസ്റ്റിലറി: പിണറായി എന്ന സർവ്വാധിപതിയെ ഭയന്ന് മൗനം ഭജിച്ച എംബി രാജേഷിന്റെ കാപട്യം തിരിച്ചറിയണമെന്ന് വിടി ബൽറാം

പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ വിജയം കൂടിയാണിതെന്നും പ്രതിപക്ഷം മുന്നോട്ടുവച്ച വാദമുഖങ്ങൾ ജനങ്ങൾ കൂടി ഏറ്റെടുത്തു എന്നതിനാലാണ് സർക്കാരിന് പുറകോട്ടു പോകേണ്ടി വന്നതെന്നും ബൽറാം പറഞ്ഞു.

ബ്രൂവറീ ഡിസ്റ്റിലറി അനുമതി വിവാദമായിട്ടും പിണറായി വിജയൻ എന്ന സർവ്വാധിപതിയെ ഭയന്ന് മൗനം ഭജിച്ച ഡിവൈഎഫ്ഐ നേതാവ് എം ബി രാജേഷിനെ പോലുള്ളവരുടെ കാപട്യം തിരിച്ചറിയാൻ കേരളത്തിന് ഇതൊരവസരം ആണെന്ന് വി ടി ബൽറാം എംഎൽഎ. അതെ സമയം വൻ അഴിമതിക്കുള്ള നീക്കം കയ്യോടെ പിടിക്കപ്പെട്ടതിനാൽ ബ്രൂവറി, ഡിസ്റ്റിലറി അനുമതികൾ റദ്ദാക്കിക്കൊണ്ടുള്ള പിണറായി വിജയൻ സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബൽറാം ഇടതുപക്ഷ നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്.

പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ വിജയം കൂടിയാണിതെന്നും പ്രതിപക്ഷം മുന്നോട്ടുവച്ച വാദമുഖങ്ങൾ ജനങ്ങൾ കൂടി ഏറ്റെടുത്തു എന്നതിനാലാണ് സർക്കാരിന് പുറകോട്ടു പോകേണ്ടി വന്നതെന്നും ബൽറാം പറഞ്ഞു.

അതെ സമയം തന്റെ മണ്ഡലത്തിലെ വിനാശകരമായ പദ്ധതിക്കെതിരെ ശക്തമായ നിലപാടെടുത്ത ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനേയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംസ്ഥാനത്ത് ബ്രൂവറി ബ്ലെന്റിങ്ങ് യൂനിറ്റുകള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ബ്രൂവറിക്ക് അനുമതി നല്‍കിയതില്‍ വീഴ്ച ഉണ്ടായിട്ടില്ല. എന്നാല്‍ വിവാദം ഒഴിവാക്കുന്നതിനാണ് അനുമതി റദ്ദാക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

വി ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

വൻ അഴിമതിക്കുള്ള നീക്കം കയ്യോടെ പിടിക്കപ്പെട്ടതിനാൽ ബ്രൂവറി, ഡിസ്റ്റിലറി അനുമതികൾ റദ്ദാക്കിക്കൊണ്ടുള്ള പിണറായി വിജയൻ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ വിജയം കൂടിയാണ് ഇത്. തെളിവുകളുടെ പിൻബലത്തിൽ പ്രതിപക്ഷം മുന്നോട്ടുവച്ച വാദമുഖങ്ങൾ ജനങ്ങൾ കൂടി ഏറ്റെടുത്തു എന്നതിനാലാണ് സർക്കാരിന് പുറകോട്ടു പോകേണ്ടി വന്നത്. ഈ വിഷയം ഉയർത്തി ശക്തമായ സമരം നയിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സഹപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. തന്റെ മണ്ഡലത്തിലെ വിനാശകരമായ പദ്ധതിക്കെതിരെ ശക്തമായ നിലപാടെടുത്ത ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനേയും അഭിനന്ദിക്കുന്നു. പിണറായി വിജയൻ എന്ന സർവ്വാധിപതിയെ ഭയന്ന് ഇത്ര ജനദ്രോഹകരമായ പദ്ധതിക്കെതിരെപ്പോലും ഒരക്ഷരം മിണ്ടാൻ കഴിയാതെപോയ പാലക്കാട് എംപിയും വിപ്ലവ യുവജനപ്രസ്ഥാനത്തിന്റെ നേതാവുമായ എംബി രാജേഷിനെപ്പോലുള്ളവരുടെ യഥാർത്ഥ ആർജ്ജവമെന്തെന്ന് കേരളത്തിന് തിരിച്ചറിയാനും ഇതൊരു അവസരമായി.

കളവ് മുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ മോഷണമല്ലാതാവില്ല; ചെന്നിത്തലയുടെ ബ്രൂവറി ചാലഞ്ചില്‍ പിണറായിക്ക് തോല്‍വി