X

വയനാട്ടിലെ ആദിവാസി യുവതിക്ക്‌ സിവില്‍ സര്‍വീസ് റാങ്ക്‌: ശ്രീധന്യ സുരേഷ് നേടിയത് 410ാം റാങ്ക്

759 പേരാണ് ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്. ബോംബെ ഐഐടി ബിരുദധാരി കനിഷ്‌ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ വയനാട്ടിലെ കുറിച്യ ആദിവാസി വിഭാഗത്തില്‍ പെട്ട ശ്രീധന്യ സുരേഷ് 410ാം റാങ്ക് നേടി. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വീസ് റാങ്ക് നേടുന്ന ആദ്യ മലയാളിയാണ് ശ്രീധന്യ. പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ്, കമല ദമ്പതികളുടെ മകളാണ്.

759 പേരാണ് ഇത്തവ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്. ബോംബെ ഐഐടി ബിരുദധാരി കനിഷ്‌ക് കഠാരിയയ്ക്കാണ് ഒന്നാം റാങ്ക്. അക്ഷയ് ജയിന് രണ്ടാം റാങ്കും, ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും നേടി. തൃശൂര്‍ സ്വദേശിയായ ശ്രീലക്ഷ്മി റാമിന് 29ാം റാങ്ക് ലഭിച്ചു. മലയാളികളായ രഞ്ജന മേരി വര്‍ഗീസ് 49ാം റാങ്കും അര്‍ജ്ജുന്‍ മോഹനന്‍ 66ാം റാങ്കും നേടി.

This post was last modified on April 6, 2019 10:01 am