X

മുത്തലാക്കിന്റെ പേരില്‍ മുസ്ലീം സംഘടനകള്‍ക്കിടയില്‍ ഒപ്പ് യുദ്ധം

അഴിമുഖം പ്രതിനിധി

മുത്തലാഖിനെ പിന്തുണക്കുന്നുവോ എതിര്‍ക്കുന്നുവോ എന്നതിനെ ചൊല്ലി മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഒപ്പ് തര്‍ക്കം. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന രണ്ട് സംഘടനകളെങ്കിലും കുറഞ്ഞത് ഇസ്ലാമിക വിവാഹമോചന രീതീയായ മുത്തലാഖിനെ പിന്തുണക്കുന്നതായി രേഖപ്പെടുത്താന്‍ നിര്‍ബന്ധിതമായതായാണ് സൂചന. ശരിയത്ത് നിയമങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് ദേശീയതലത്തില്‍ ഒപ്പ് ശേഖരണത്തിന് തുടക്കമിട്ടതോടെ സ്ത്രീകളുടെ സംഘടനകളും എതിര്‍ ക്യാംപെയിനുമായി രംഗത്തെത്തിയിട്ടുണ്ട്. ഏകീകൃത സിവില്‍ കോഡിനെ കുറിച്ചും മുസ്ലീം സമുദായത്തില്‍ നിലനില്‍ക്കുന്ന മുത്തലാഖും ബഹുഭാര്യത്വവും സ്ത്രീ വിരുദ്ധമാണ് എന്ന് ചുണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ അഭിപ്രായം ആരാഞ്ഞതോടെയാണ് ഒപ്പ് യുദ്ധവും ആരംഭിക്കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

തന്‍റെ ഭത്തൃസഹോദരീമാരോട് പള്ളിയില്‍ നിന്ന് നല്കിയ ഫോമില്‍ ഒപ്പ് വെക്കാന്‍ ആവശ്യപ്പെട്ടു പട്‌ന സ്കൂളിലെ അദ്ധ്യാപികയായ ശാഗുഫ്ത ഖത്തൂന്‍ പറയുന്നു. തന്നെ മൊഴി ചൊല്ലിയ ഭര്‍ത്താവിനെതിരെ പട്‌ന കോടതിയെ സമീപിച്ചിട്ടുള്ള ശഗൂഫ്ത പറയുന്നത് കുടുംബപരമായ ഉത്തരവാദിത്ത്വമുള്ള സ്ത്രീക്ക് സമൂഹത്തില്‍ പുരുഷന്റെ തീരുമാനങ്ങള്‍ എതിര്‍ക്കാന്‍ അത്ര എളുപ്പം സാധിക്കില്ല എന്നാണ്. ആള്‍ ഇന്ത്യ മുസ്ലീം വുമെന്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് എന്ന സംഘടനയുടെ അദ്ധ്യക്ഷ ശയിസ്ത അമ്പര്‍ പറയുന്നത് ഉത്തര്‍പ്രദേശ് ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പരാതികള്‍ എന്നാണ്. ഇത്തരത്തിലുള്ള നിയമങ്ങള്‍ നിരോധിക്കുന്ന കാര്യത്തില്‍ സ്ത്രീകളുടെ അഭിപ്രായം സ്വരൂപിക്കാനുള്ള ഫോമുകള്‍ തങ്ങളുടെ സംഘടനയില്‍ നിന്ന് വിതരണം ചെയ്യുന്നതായും അവര്‍ വ്യക്തമാക്കി.

എകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കങ്ങള്‍ക്കെതിരെ രംഗത്ത് വരുമെന്നും ലോ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെ ബോയ്‌കോട്ട് ചെയ്യുമെന്നും ഒക്ടോബര്‍ 13 ന് തന്നെ ആള്‍ഇന്‍ഡ്യ പേര്‍സണല്‍ ലോ ബോര്‍ഡ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ മതങ്ങള്‍ക്കെല്ലാം അരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള വ്യക്തിഗത നിയമങ്ങളാണ് നിലനില്‍കുന്നത്. ഈ നിയമങ്ങളില്‍ തിരുത്തലുകള്‍ വേണമെന്ന അവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്.

മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തുകയാണ് മുംബെയിലെ ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍ എന്ന സംഘടന. മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഭീതി വിതക്കാന്‍ ശ്രമിക്കുകയാണ് എന്ന് ഇവര്‍ ആരോപിക്കുന്നു. മുസ്ലിം സ്ത്രീകള്‍ ശരിയത്തിനെയല്ല എതിര്‍ക്കുന്നത് മറിച്ച് വിവേചനപരമായ നടപടികളെയാണ് എന്നും ഇവര്‍ പറയുന്നു. നിരവധി മുസ്ലീം സ്ത്രീകളുടെ അഭിപ്രായം ശേഖരിച്ച് ലോ കമ്മീഷന് മുന്‍പില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘടന എന്നും സാക്കിയ സോമാനി എന്ന അംഗം വ്യക്തമാക്കുന്നു.

അതേസമയം, സ്ത്രീസംഘടനകളുടെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണുന്ന നിലപാടാണ് മുസ്ലീം ലോ ബോര്‍ഡ് സ്വീകരിക്കുന്നത്. ഏത് തരത്തിലുമുള്ള ക്യാമ്പയിനും സംഘടിപ്പിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അവരെ തടയാനും തങ്ങളില്ല. എന്നാല്‍ ജനങ്ങളുടെ മനസ്സില്‍ ആശയകുഴപ്പം സൃഷ്ടിക്കാനാണ് സ്ത്രീ സംഘടനകള്‍ ശ്രമിക്കുന്നത് എന്ന് ബോര്‍ഡ് അംഗമായ കമാല്‍ ഫാറൂക്കി വ്യക്തമാക്കുന്നു. തീര്‍ത്തും മതപരമായ വിഷയമായതിനാല്‍ സുപ്രീംകോടതിക്ക് ഇടപ്പെടാന്‍ അവകാശമില്ല എന്നാണ് ഫാറൂഖിയുടെ നിലപാട്

This post was last modified on October 23, 2016 6:52 pm