X

വാഷിംഗ്ടണില്‍ ട്രംപ് എതിരാളികളും അനുകൂലികളും ഏറ്റുമുട്ടി

പ്രതിഷേധക്കാര്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി റേസിസ്റ്റ്, നാസി എന്നെല്ലാം വിളിച്ച് ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കി.

അമേരിക്കന്‍ പ്രസിഡന്‌റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കാനിരിക്കെ വാഷിംഗ്ടണില്‍ ട്രംപ് എതിരാളികളും അനുകൂലികളും ഏറ്റുമുട്ടി. ഇന്നലെ രാത്രി വാഷിംഗ്ടണിലെ നാഷണല്‍ പ്രസ് ക്ലബിന് മുന്നിലായിരുന്നു സംഘര്‍ഷം. ട്രംപിന്‌റെ സ്ഥാനാരോഹണത്തിന് മുന്നോടിയായുള്ള ഡിപ്ലോറ ബോള്‍ ആഘോഷ പരിപാടിക്കിടെയാണ് സംഭവം.

പ്രതിഷേധക്കാര്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി റേസിസ്റ്റ്, നാസി എന്നെല്ലാം വിളിച്ച് ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കി. സ്ത്രീകളുടെ യോനിയില്‍ പിടിക്കണം എന്നതടക്കം ട്രംപ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ എഴുതിയ പോസ്റ്ററുകളും ബാനറുകളുമായാണ് അവര്‍ എത്തിയത്. 15 ഉയരത്തിലുള്ള വെള്ളാനയുടെ പ്രതീകത്തില്‍ റേസിസം എന്ന് എഴുതിവച്ചിരുന്നു. ആനയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം. ആള്‍ക്കൂട്ടത്തെ പിരിച്ച് വിടാനായി പൊലീസ് കെമിക്കല്‍ സ്േ്രപ അടക്കമുള്ളവ ഉപയോഗിച്ചു. ട്രംപ് അനുകൂലികള്‍ക്കെതിരെ എതിരാളികള്‍ സാധനങ്ങള്‍ല വലിച്ചെറിയാന്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഒരാള്‍ക്ക് ഏറ് കൊണ്ട് തലയ്ക്ക് പരിക്കേറ്റു.