അമേരിക്ക അമേരിക്കക്കാര്‍ക്ക് മാത്രമെങ്കില്‍ ആരാണ് ശരിയായ അമേരിക്കക്കാരന്‍ ? ഈ കാണുന്നവരൊക്കെ (അദ്ദേഹത്തിന്റെ പൂര്‍വീകരടക്കം ) ഏതൊക്കെയോ രാജ്യങ്ങളില്‍ നിന്ന് വന്നു കയറിയവരല്ലേ. യു എസ് കുടിയേറ്റക്കാരുടെ നാടല്ലേ?
അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഉടന്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയ അമേരിക്ക ,അമേരിക്കക്കാര്‍ക്ക് എന്ന പ്രഖ്യാപനത്തോട് എഴുത്തുകാരന്‍ സേതുവിനുള്ള സംശയം ഇതാണ്. ട്രംപ് അദ്ദേഹത്തിന്റെ തുറുപ്പു ചീട്ടുകള്‍ ഇറക്കാന്‍ തുടങ്ങിയപ്പോള്‍ ചില സംശയങ്ങള്‍ പൊങ്ങി വരുന്നു എന്ന മുഖവുരയോടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അമേരിക്കയിലെ ആദിമ നിവാസികളെ ഓര്‍മിപ്പിച്ചു കൊണ്ടാണ് ട്രംപ് അടക്കമുള്ള കുടിയേറ്റ പരമ്പരയെ പരിഹസിക്കുന്നത്.
സേതുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ട്രംപ് അദ്ദേഹത്തിന്റെ തുറുപ്പു ചീട്ടുകള്‍ ഇറക്കാന്‍ തുടങ്ങിയപ്പോള്‍ ചില സംശയങ്ങള്‍ പൊങ്ങി വരുന്നു. അമേരിക്ക അമേരിക്കക്കാര്‍ക്ക് മാത്രമെങ്കില്‍ ആരാണ് ശരിയായ അമേരിക്കക്കാരന്‍ ? ഈ കാണുന്നവരൊക്കെ (അദ്ദേഹത്തിന്റെ പൂര്‍വീകരടക്കം ) ഏതൊക്കെയോ രാജ്യങ്ങളില്‍ നിന്ന് വന്നു കയറിയവരല്ലേ. യു എസ് കുടിയേറ്റക്കാരുടെ നാടല്ലേ?
ആഗോളീകരണത്തിന്റെ ആശാന്മാര്‍ ഇപ്പോള്‍ സ്വദേശവല്‍ക്കരണത്തിന്റെ അപ്പോസ്തലന്മാരായോ ?
ജപ്പാന്റെയോ കൊറിയയുടെയോ കാറും ഇലക്ട്രോണിക് ഉപകരണങ്ങളും ഇല്ലാതെ അവര്‍ക്ക് ജീവിക്കാനാകുമോ? ഫോര്‍ഡും ഷെവര്‍ലെയും തള്ളിക്കളഞ്ഞത് അവര്‍ തന്നെയല്ലേ. ഈ കമ്പനികള്‍ ഭീമമായ നഷ്ടത്തില്‍ പോയപ്പോള്‍ അവരെ രക്ഷിച്ചത് സര്‍ക്കാര്‍ സഹായമല്ലേ തങ്ങളുടെ വെടിക്കോപ്പുകളും ഉല്‍പ്പന്നങ്ങളും ലോകം മുഴുവനും വിറ്റല്ലേ അവര്‍ കാശുണ്ടാക്കുന്നത്. മറ്റു രാജ്യങ്ങള്‍ അവരെ ഒറ്റപ്പെടുത്തിയാലോ?
അവിടത്തെ ഏറ്റവും വലിയ നിക്ഷേപകര്‍ ചൈനക്കാരല്ലേ? ലോകത്തെ ഏറ്റവും വലിയ കടക്കാരന് ഇത്തരം ബഡായികള്‍ പറഞ്ഞു മുന്നോട്ട് പോകാനാകുമോ
ഒരു ആശ്വാസം മാത്രം. പറഞ്ഞത് ട്രംപ് ആയതു കൊണ്ട് നാളെ പറയുന്നത് ഇത് തന്നെയാകണമെന്നില്ല.
ശേഷം വെള്ളിത്തിരയില്‍
Leave a Comment