X

ഈ കുഞ്ഞിന്റെ മുഖത്തുണ്ട് ഭീകരത വേട്ടയാടുന്നൊരു നഗരത്തിന്റെ മുഴുവന്‍ ഭയവും

ബോംബുകളും വെടിയുണ്ടകളും പലവട്ടം കൊന്നു കഴിഞ്ഞ ഒരു നഗരമാണ് സിറിയയിലെ ആലെപ്പോ. ലോകം പലവട്ടം ആ നഗരത്തിലെ കാഴ്ചകള്‍ കണ്ട് നടുങ്ങി നിന്നിട്ടുണ്ട്. ഇപ്പോഴിതാ ഈയൊരു വീഡിയോ കൂടി കാണുമ്പോള്‍ ഏതു വികാരമായിരിക്കും മനസിനെ മഥിക്കുക എന്നത് അചിന്ത്യം!

ആലെപ്പോയില്‍ നടന്ന വ്യോമാക്രമണത്തിന് ശേഷം തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നു. അവര്‍ അവനെ സമീപത്തുള്ള ആംബുലന്‍സില്‍ കൊണ്ടുവന്നിരുത്തി. ഭാഗ്യം, അവന് ഗുരുതരമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല. പക്ഷേ ശരീരവും മുഖവും ചാരം മൂടിയിരിക്കുന്നു. അവന്റെ മുഖത്ത് ചോര…

എന്താണ് തനിക്കു ചുറ്റും നടക്കുന്നതെന്ന് അവന് മനസിലാകുന്നില്ല…ഭയത്തോടെ അവന്‍ ചുറ്റും നോക്കുകയാണ്. ഒരുപക്ഷേ അവന്റെ പ്രിയപ്പെട്ടവരെയാകാം. അമ്മയെ അച്ഛനെ, കൂടപ്പിറപ്പുകളെ…

ഈ വീഡിയോ കാണുമ്പോള്‍, ഈ കുഞ്ഞിനെ കാണുമ്പോള്‍ ഒരു നഗരം പേറുന്ന ദുരന്തത്തിന് മറ്റൊരു ഉദ്ദാഹരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല…

http://goo.gl/3ffjEN

 

This post was last modified on August 18, 2016 10:00 pm