X

സൈനിക അട്ടിമറി ശ്രമത്തിന് ശേഷം തുര്‍ക്കി തടവിലാക്കിയത് 42 മാധ്യമ പ്രവര്‍ത്തകരെ

കഴിഞ്ഞ തിങ്കളാഴ്ച തുര്‍ക്കിയില്‍ അറസ്റ്റിലായത് 42 മാധ്യമ പ്രവര്‍ത്തകര്‍. പരാജയപ്പെട്ട സൈനിക അട്ടിമറിയെ തുടര്‍ന്ന് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗന്‍ അധികാരത്തില്‍ തന്റെ പിടി മുറുക്കുകയാണ്. ഗവണ്‍മെന്‍റ് പിരിച്ചു വിട്ടവരില്‍ പട്ടാളക്കാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ന്യായാധിപന്‍മാരും പോലീസുകാരും ഉള്‍പ്പെടുന്നു. മുന്‍ പാര്‍ലമെന്‍റ് അംഗവും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. തുടരുന്ന ശിക്ഷാ നടപടികള്‍ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളെ പ്രകോപിതരാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 

നിര്‍ത്തലാക്കിയ വധശിക്ഷ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ പൊതു സമ്മതം വാങ്ങാതെ നിയമങ്ങള്‍ നടപ്പിലാക്കാനും എര്‍ദോഗന് കഴിയും. കൂടുതല്‍ വായിക്കൂ..

http://goo.gl/lXxIJH

This post was last modified on July 25, 2016 10:52 pm