X

സിംഗിള്‍ ആണോ? എന്നാല്‍ പെണ്ണുകെട്ടിയിട്ട് വിമാനം പറത്തിയാല്‍ മതി

സിംഗിള്‍ ആണെങ്കില്‍ വേഗം പോയി പെണ്ണുകെട്ടിക്കോളാനാണ് തുര്‍ക്കി എയര്‍ലൈന്‍സ് ചീഫ് തന്റെ പൈലറ്റുമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പെണ്ണു കെട്ടാതെ വെറുതെ പ്രേമിച്ച് നടന്ന്, പിന്നെയത് നിരാശയ്ക്കും മാനസികവിഭ്രാന്തിക്കും കാരണമായി ഒടുവില്‍ അതു മറ്റുള്ളവരുടെ ജീവനെടുക്കുന്നതിലേക്ക് വരെയെത്തുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു നിര്‍ദേശം. ജര്‍മന്‍വിംഗ്‌സ് വിമാനം ആല്‍പ്‌സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണത്, ആ വിമാനത്തിന്റെ പൈലറ്റ് മനപൂര്‍വം ഉണ്ടാക്കിയ അപകടമാണെന്നാണ് പറയുന്നത്. പുള്ളിക്കാരനുണ്ടായിരുന്ന മാനസിക പ്രശ്‌നമാണത്രെ കുറെ നിരപരാധികളുടെ കൂടെ ജീവിതം ഇല്ലാതാക്കിയത്. ഇനിയങ്ങനെയൊന്നും ഒരു പൈലറ്റിനും തോന്നാതിരിക്കാനാണ് പോയി പെണ്ണുകെട്ടാനുള്ള ഉപദേശം. വിശദമായി വായിക്കൂ:

http://m.ndtv.com/world-news/turkish-airlines-chief-urges-pilots-to-marry-after-germanwings-tragedy-755925?fb

 

This post was last modified on April 21, 2015 1:51 pm

Related Post
Leave a Comment