അഴിമുഖം പ്രതിനിധി
മമ്മൂട്ടി ചിത്രം കസബയുടെ ആദ്യ പോസ്റ്ററില്‍ മമ്മൂട്ടി ജീപ്പില്‍ ഇരിക്കുന്ന ചിത്രത്തിനെ ട്രോളിയ സംഭവം കഴിഞ്ഞിട്ട് വളരെ കുറച്ചു നാളുകള്‍ ആയിട്ടേ ഉള്ളൂ. അത് ചെയ്തത് മലയാളി ട്രോളന്മാര്‍ ആയിരുന്നു. ഒടുക്കം മമ്മൂട്ടി ട്രോള്‍ ഷെയര്‍ ചെയ്യുകയുണ്ടായി. എന്നാല്‍ സമാനമായ ഒരു ട്രോള്‍ കാരണം ഒരു മാധ്യമപ്രവര്‍ത്തകയുടെ ജോലിയാണ് തെറിച്ചത്.
ഷൂ നനയും എന്ന ഭീതിയില്‍ റിപ്പോര്‍ട്ടിങ്ങ് ചെയ്യാതെ മടങ്ങിയ ലിന്‍ഡ കമ്മിങ്ങ്സ് എന്ന മെക്സിക്കന്‍ മാധ്യമ പ്രവര്‍ത്തകയെ ചതിച്ചത് ഒരു ഫോട്ടോയാണ്. പ്രദേശവാസികളുടെ തോളില്‍ തൂങ്ങി ഒരു കൈയ്യില്‍ മൈക്കും മറുകൈയ്യില്‍ ഫോണുമായി കാല്‍ വെള്ളത്തില്‍ മുട്ടാതെ ലിന്‍ഡ വരുന്ന ചിത്രം നിമിഷങ്ങള്‍ക്കുള്ളിലാണ് ഇന്‍റര്‍നെറ്റില്‍ വൈറലായത്.
ട്രോളന്മാര്‍ സംഗതി ഏറ്റെടുത്തതോടെ #ലേഡി റിപ്പോര്‍ട്ടര്‍ ഹാഷ്ടാഗില്‍ പ്രചരിച്ച ചിത്രം ഫോട്ടോഷോപ്പ് വിദഗ്ധന്മാരുടെ കരവിരുതുകള്‍ക്ക് ശേഷം പലഭാവങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് വന്ന ചിത്രങ്ങള്‍ വൈറല്‍ ആയതോടെ ലിന്‍ഡയുടെ പണി തെറിച്ചു.
ഉടനടി ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞു തടിത്തപ്പിയ റിപ്പോര്‍ട്ടര്‍ തന്നെ സഹായിക്കാന്‍ വന്നവരോട് വേണ്ട എന്ന് പറയുന്നത് ഉചിതമാകില്ല എന്ന് വിചാരിച്ചാണ് സഹായം സ്വീകരിച്ചത് എന്ന്‍ വിശദീകരിച്ചു. ‘രണ്ട് നിമിക്ഷത്തേക്ക് മാത്രമാണ് തന്നെ അവര്‍ ചുമലിലെടുത്തത്. ഉടന്‍ തന്നെ നിലത്ത് നിര്‍ത്തുകയും ചെയ്തു. ഇതിനു മുന്‍പും താന്‍ മഴക്കെടുതി പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് നനഞ്ഞ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്’ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലിന്‍ഡ പറഞ്ഞു.
എന്നാല്‍ തക്ക നിമിക്ഷത്തില്‍ തന്റെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രഫര്‍ക്ക് പ്രൊഫഷണലിസം തീരെ ഇല്ല എന്നവര്‍ കുറ്റപ്പെടുത്തി.എന്തു തന്നെയായാലും തനിക്ക് ഒരു മാധ്യമ പ്രവര്‍ത്തകയായി തുടരണമെന്നും മഴക്കെടുതി തുടങ്ങിയ സംഭവങ്ങള്‍ “നനഞ്ഞ്” ഇനിയും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഗ്രഹമുള്ളതായും അവര്‍ സൂചിപ്പിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്കും വിശദമായ വായനയ്ക്കും ലിങ്ക് സന്ദര്‍ശിക്കുക
This post was last modified on July 7, 2016 6:57 pm
Leave a Comment