X

അജ്മീര്‍ ദര്‍ഗ സ്ഫോടനം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കേസില്‍ മുഖ്യപ്രതിയായിരുന്ന സ്വാമി അസീമാനന്ദയടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു.

2007ലെ അജ്മീര്‍ സ്‌ഫോടനക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ ഭവേഷ് പട്ടേലിനും ദേവേന്ദ്ര ഗുപ്തയ്ക്കും ജീവപര്യന്തം തടവ്. സുനില്‍ ജോഷി, ഭവേഷ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവര്‍ കുറ്റക്കാരാണെന്ന് ഈ മാസം എട്ടിന് കോടതി കണ്ടെത്തിയിരുന്നു. സുനില്‍ ജോഷി വിചാരണാ കാലയളവില്‍ മരിച്ചു. ഒളിവിലായിരുന്ന ജോഷിയെ 2007 ഡിസംബറില്‍ മധ്യപ്രദേശില്‍ വച്ച് വെടി വച്ച് കൊല്ലുകയായിരുന്നു. കേസില്‍ മുഖ്യപ്രതിയായിരുന്ന സ്വാമി അസീമാനന്ദയടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. 2007 ഒക്ടോബര്‍ 11ന് രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

This post was last modified on March 22, 2017 6:06 pm