ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ താരത്തിന്റെ കാലുകള്‍ റയല്‍ മാഡ്രിഡിന് പുതിയൊരു ചരിത്രനേട്ടം കൂടി നേടിക്കൊടുത്തു. യുവന്റസിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കു പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്തിയപ്പോള്‍, അതിനു പ്രധാന പങ്ക് വഹിച്ചത് ഇരട്ട ഗോളുകളുമായി കളി നയിച്ച ക്രിസ്ത്യാനോ ആയിരുന്നു. ഇറ്റാലിയന്‍ ചാമ്പ്യന്മാരെ തകര്‍ത്ത് ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ മാഡ്രിഡ് കുറിച്ച ചരിത്രം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്നതാണ്. ഇതോടൊപ്പം 12 യൂറോപ്യന്‍ കിരീടങ്ങളെന്ന വലിപ്പവും റയല്‍ സ്വന്തമാക്കി.
ഇരു ടീമുകളും ശക്തമായ മത്സരം കാഴ്ചവച്ച മത്സരത്തില്‍ ആദ്യ ഗോള്‍ പിറന്നത് ക്രിസ്ത്യാനോയുടെ വകയായിരുന്നു. ഈ ഗോള്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അഞ്ഞൂറു ഗോള്‍ നേടുന്ന ആദ്യ ടീം എന്ന സ്ഥാനവും റയലിന് നേടിക്കൊടുത്തു. ക്രിസത്യാനോയുടെ ഇരട്ടഗോള്‍ കൂടാതെ കാസമിറോ, അസന്‍സിയോ എന്നിവരും റയലിനു വേണ്ടി ഗോള്‍ നേടി. മരിയോ മാന്‍സൂക്കിച്ച് ആയിരുന്നു യുവാന്റ്സിന്റെ ആശ്വാസഗോള്‍ നേടിയത്.