X

ഗോള്‍ഡന്‍ വിസ ബ്രിട്ടന്‍ നിര്‍ത്തലാക്കില്ല; പുതിയ അപേക്ഷകരുടെ സാമ്പത്തിക ഇടപാടുകളും സ്വത്തുക്കളും പരിശോധിക്കും

തട്ടിപ്പുകാരും അഴിമതിക്കാരും ഇതിനെ ഉപയോഗപ്പെടുത്തിയത്തോടെ വിസ പിന്‍വലിക്കുവാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായതും കുടിയേറ്റ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുവാനും തീരുമാനിച്ചതാണ് ഗോള്‍ഡന്‍ വിസ റദ്ദാക്കാനുള്ള നടപടികളിലേക്ക് ബ്രിട്ടന്‍ നീങ്ങിയത്.

ഗോള്‍ഡന്‍ വിസ (Tier 1 – investor) ബ്രിട്ടന്‍ തല്‍ക്കാലം നിര്‍ത്തലാക്കില്ലെന്നും എന്നാല്‍ പുതിയ അപേക്ഷകരുടെ സാമ്പത്തിക ഇടപാടുകളും സ്വത്തുക്കളും കര്‍ശനമായി പരിശോധിക്കുമെന്ന് ഹോം ഓഫീസ്. ധനികരായ വിദേശികള്‍ക്ക് വലിയ തുക ഈടാക്കി ബ്രിട്ടനിലേക്ക് കുടിയേറുവാന്‍ നല്‍കിയിരുന്നതാണ് ഗോള്‍ഡന്‍ വിസ. പുതിയ തീരുമാനത്തിന് പിന്നിലെ വിശദമായ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഗോള്‍ഡന്‍ വിസ പദ്ധതി സമീപഭാവിയില്‍ തന്നെ നിര്‍ത്തലാകുമെന്നും ഹോം ഓഫീസില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

വിസയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പുതിയ നിയമങ്ങള്‍ 2019-ല്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ പുതിയ അപേക്ഷകരുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളും ബിസിനസുകളും കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും വിസ നല്‍കുക. ബ്രിട്ടനിലെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറല്ലാത്തവരെയും നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെയും രാജ്യത്തെ താമസിപ്പിക്കേണ്ട എന്നതാണ് ഗോള്‍ഡന്‍ വിസ പദ്ധതി നിര്‍ത്തലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇമിഗ്രേഷന്‍ വകുപ്പ് മുമ്പ് വ്യക്തമാക്കിയിരുന്നു.

ഗോള്‍ഡന്‍ വിസ വഴി ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളില്‍ നിന്നടക്കം നിരവധി ധനികര്‍ ബ്രിട്ടനിലേക്ക് കുടിയേറിയിട്ടുണ്ട്. തട്ടിപ്പുകാരും അഴിമതിക്കാരും ഇതിനെ ഉപയോഗപ്പെടുത്തിയത്തോടെ വിസ പിന്‍വലിക്കുവാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായതും കുടിയേറ്റ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുവാനും തീരുമാനിച്ചതാണ് ഗോള്‍ഡന്‍ വിസ റദ്ദാക്കാനുള്ള നടപടികളിലേക്ക് ബ്രിട്ടന്‍ നീങ്ങിയത്.

ഗോള്‍ഡന്‍ വിസ പദ്ധതി

2008 മുതലാണ് ഗോള്‍ഡന്‍ വിസ പദ്ധതി ബ്രിട്ടന്‍ അവതരിപ്പിച്ചത്. രണ്ടു ദശലക്ഷം യൂറോ (ഏകദേശം 18 കോടി രൂപ) ബ്രിട്ടീഷ് ട്രഷറിയിലോ ഓഹരി വിപണികളിലോ നിക്ഷേപിക്കാന്‍ സാധിക്കുന്ന ആര്‍ക്കും ഈ വിസ ലഭിക്കും. സ്ഥിരതാമസാനുമതി കിട്ടുന്നതിന് അഞ്ചുവര്‍ഷം 18 കോടി നിക്ഷേപം നിലനിര്‍ത്തണം. 45 കോടി നിക്ഷേപം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷംകൊണ്ട് സ്ഥിരതാമസാനുമതി കിട്ടും. 90 കോടി നിക്ഷേപിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം കൊണ്ടു സ്ഥിരതാമസാനുമതി സ്വന്തമാക്കാം. പ്രതിവര്‍ഷം 49.80 കോടി യൂറോ (4,510 കോടി രൂപ) ആണ് വിസ സ്വന്തമാക്കാനുള്ള നിക്ഷേപത്തിലൂടെ ബ്രിട്ടന്റെ സാമ്പത്തിക മേഖലയിലേക്ക് എത്തിയിരുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഏത് രാജ്യകാര്‍ക്കും അപേക്ഷ നല്‍കാം. ഗോള്‍ഡന്‍ വിസയില്‍ എത്തുന്നവര്‍ക്ക് സാധാരണ ബ്രിട്ടന്‍ പൗരന്മാരെപ്പോലെ ജോലിയോ, പഠനമോ ബിസിനസോ എന്തും തെരഞ്ഞെടുക്കാം.

ലണ്ടനില്‍ അപകടകാരികളായ 180ഓളം ക്രിമിനല്‍ സംഘങ്ങള്‍; 8 വയസ്സുള്ള കുട്ടികള്‍ വരെ വന്‍ ആയുധങ്ങളുമായി നടക്കുന്നു

യുകെയിൽ ഭക്ഷ്യബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ചരിത്രത്തിലെ വലിയ വർധന; ക്ഷേമപദ്ധതികൾ പരാജയപ്പെടുന്നു?