X

ലണ്ടനില്‍ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിയെ അമ്പെയ്ത് കൊന്നു; കുഞ്ഞ് ജീവനോടെ; മുന്‍ പങ്കാളി അറസ്റ്റില്‍

ദേവിയുടെ മുന്‍ പങ്കാളിയായ രമണോഡ്‌ഗെ ഉന്‍മത്തല്ലെഗാഡുവിനെ (50) സ്‌കോട്‌ലാന്റ് യാര്‍ഡ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ലണ്ടനില്‍ അമ്പെയ്ത്ത് ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിയെ അമ്പെയ്ത് കൊന്നു. 35 വയസ് പ്രായമുണ്ടായിരുന്ന സന മുഹമ്മദ് (ദേവി ഉന്‍മത്തല്ലെഗാഡൂ) ആണ് കൊല്ലപ്പെട്ടത്. അതേസമയം കുഞ്ഞിനെ അടിയന്തര സിസേറിയന് ശേഷം ജീവനോടെ പുറത്തെടുത്തു. കുട്ടിയുടെ നില ഗുരുതരമാണ് എന്നാണ് ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയിലാണ് സംഭവം. മുന്‍ പങ്കാളിയായ രമണോഡ്‌ഗെ ഉന്‍മത്തല്ലെഗാഡുവിനെ (50) സ്‌കോട്‌ലാന്റ് യാര്‍ഡ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഏഴ് വര്‍ഷം മുമ്പ് ഇംതിയാസ് മുഹമ്മദ് എന്നയാളെ വിവാഹം കഴിച്ച ദേവി, സന മുഹമ്മദ് എന്ന് പേര് മാറ്റി ഇ്സ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിരുന്നതായി പിടിഐ പറയുന്നു. രമണോഡ്‌ഗെയുമായുള്ള ബന്ധത്തില്‍ ഇവര്‍ക്ക് 18, 14, 12 വയസ് പ്രായമുള്ള മൂന്ന് മക്കളുണ്ട്. ഇംതിയാസുമായുള്ള ബന്ധത്തില്‍ അഞ്ചും രണ്ടും വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളും. അമ്പും വില്ലുമായെത്തിയ അക്രമിയെ കണ്ട ഇംതിയാസ് ഭാര്യക്കും മക്കള്‍ക്കും മുന്നറിയിപ്പ് നല്‍കാന്‍ എത്തിയപ്പോളേക്കും ഇവര്‍ക്ക് അമ്പേറ്റ് കഴിഞ്ഞിരുന്നു.

This post was last modified on November 14, 2018 7:25 am

Related Post
Leave a Comment