X
    Categories: News

ഐക്യരാഷ്ട്ര രക്ഷാസമിതി പുനസംഘടിപ്പിക്കണമെന്ന് മോദി

അഴിമുഖം പ്രതിനിധി

ഐക്യരാഷ്ട്ര രക്ഷാസമിതി സമയബന്ധിതമായി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ജി4 ഉച്ചകോടിയിലാണ് മോദി ഇക്കാര്യം ഉന്നയിച്ചത്. ‘ഐക്യരാഷ്ട്രസഭ രൂപംകൊണ്ട കാലത്തുനിന്ന് ലോകം വളരെ മുന്നോട്ടുപോയി. സംഘടനയിലെ അംഗങ്ങളുടെ എണ്ണംതന്നെ നാലുമടങ്ങ് കൂടി. ലോകം നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമാണ്. അത് തിരിച്ചറിയാനോ പ്രവചിക്കാനോ കഴിയാത്ത വിധം സങ്കീര്‍ണവുമാണ്. 21ാം നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാന്‍ കൂടുതല്‍ വിശ്വാസ്യതയും സാധുതയും പ്രാതിനിധ്യവുമുള്ള സ്ഥാപനമായി രക്ഷാസമിതി മാറേണ്ടിയിരിക്കുന്നു. അതിന് എല്ലാ വന്‍കരകളില്‍നിന്നുമുള്ള വലിയ ജനാധിപത്യ രാജ്യങ്ങളെയും സമ്പദ് വ്യവസ്ഥകളെയും അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളേണ്ടതുണ്ട്’ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി4. പതിറ്റാണ്ടിനുശേഷമുള്ള ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥ്യംവഹിച്ചത്.