X

“ചലന നിയമങ്ങള്‍ വന്നത് മന്ത്രങ്ങളിലൂടെ”: ഡാര്‍വിന് ശേഷം ഇന്ത്യന്‍ വിദ്യാഭ്യാസ സഹമന്ത്രിയുടെ ഇര ന്യൂട്ടണ്‍

ഐസക് ന്യൂട്ടണ്‍ ചലനനിയമം കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുന്നതിന് വളരെ കാലം മുമ്പ് മന്ത്രങ്ങള്‍ ഇതെല്ലാം ക്രോഡീകരിച്ച് നിയമമാക്കിയിട്ടുണ്ട്. ഈ പരമ്പരാഗത വിജ്ഞാനം കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം.

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ തള്ളിപ്പറഞ്ഞതിന് ശേഷം കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ് കൈവച്ചിരിക്കുന്നത് ഐസക് ന്യൂട്ടന്റെ ചലന നിയമങ്ങളുടെ പുറത്താണ്. ചലനനിയമങ്ങള്‍ മന്ത്രങ്ങളുടെ സംഭാവനയാണെന്നും അല്ലാതെ ന്യൂട്ടന്റെ സംഭാവനയൊന്നും അല്ലെന്നുമാണ് സത്യപാല്‍ സിംഗിന്റെ കണ്ടുപിടിത്തം. ന്യൂട്ടണ്‍ ഇതൊക്കെ പറയുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടുത്തെ മന്ത്രങ്ങള്‍ ഇക്കാര്യം പറയുന്നുണ്ട് – സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജുക്കേഷന്റെ യോഗത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാസ്തു പഠനത്തെ സ്വാധീനിക്കുമെന്നും മന്ത്രി പറഞ്ഞതായി കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയരൂപീകരണവുമായി ബന്ധപ്പെട്ട ഏറ്റവും ഉന്നതതല ഉപദേശക സമിതിയായ സിഎബിഇയുടെ യോഗത്തില്‍ നിന്നുള്ള മിനുട്ട്‌സ് വ്യക്തമാക്കുന്നു.

ഐസക് ന്യൂട്ടണ്‍ ചലനനിയമം കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുന്നതിന് വളരെ കാലം മുമ്പ് മന്ത്രങ്ങള്‍ ഇതെല്ലാം ക്രോഡീകരിച്ച് നിയമമാക്കിയിട്ടുണ്ട്. ഈ പരമ്പരാഗത വിജ്ഞാനം കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം. “യെസ് സാര്‍” എന്ന് ക്ലാസില്‍ പറയുന്നതിന് പകരം “ജയ് ഹിന്ദ്” എന്ന് പറഞ്ഞാല്‍ മതി തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ചില സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍ യോഗത്തില്‍ മുന്നോട്ട് വച്ചതായാണ് റിപ്പോര്‍ട്ട്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും സ്‌കൂളുകളിലും കോളേജുകളിലും ഇത് സിലബസില്‍ നിന്ന് ഒഴിവാക്കണമെന്നും ജനുവരിയില്‍ സത്യപാല്‍ സിംഗ് അഭിപ്രായപ്പെട്ടിരുന്നു. ഒരു കുരങ്ങന്‍ മനുഷ്യനായി മാറുന്നത് കണ്ടതായി പൂര്‍വികരാരും എഴുതിയിട്ടില്ല. മനുഷ്യന്‍ എല്ലാ കാലത്തും ഈ രൂപത്തില്‍ തന്നെയായിരുന്നു – സത്യപാല്‍ സിംഗ് പറഞ്ഞിരുന്നു.

This post was last modified on February 28, 2018 4:15 pm