X

ഉന-ദാദ്രി മുന്നേറ്റങ്ങളെ ഒരുമിപ്പിക്കാന്‍ ജിഗ്‌നേഷ് മേവാനി

ഉന ദളിത് അത്യാചാര്‍ ലഡത് സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദളിത് അസ്മിത റാലിയിലും സ്വാതന്ത്ര്യ പ്രഖ്യാപനത്തിലും വ്യക്തമായത് അടിച്ചമര്‍ത്തപ്പെട്ട ഒരു വലിയ വിഭാഗത്തിന്റെ പോരാട്ട വീര്യമായിരുന്നു. മാന്യമായ സാമൂഹികജീവിതം നിഷേധിക്കപ്പെട്ട ഗുജറാത്തിലെ ദളിത് ജീവിതങ്ങളെ ആത്യന്തിക പോരാട്ടത്തിനായി തയ്യാറാക്കിയതില്‍ ജിഗ്‌നേഷ് മേവാനിയെന്ന് ദലിത് ആക്ടിവിസ്റ്റിന്റെ പങ്ക് വളരെ വലുതാണ്.

അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ ജിഗ്‌നേഷ് മേവാനി അടുത്ത തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മല്‍സരിക്കുമെന്നാണ് കരുതുന്നത്. പുതിയൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള സാധ്യതകളാണ് മേവാനി മുന്നോട്ട് വയ്ക്കുന്നത്. ദലിത്മുസ്ലിം ന്യൂനപക്ഷങ്ങളെ ഏകോപിപ്പിച്ച് ദാദ്രി-ഉന മുന്നേറ്റങ്ങളെ മുന്‍നിര്‍ത്തി മുന്നണി രൂപീകരിക്കാനാണ് മേവാനി ശ്രമിക്കുന്നത്. മേവാനി നേരത്തെ ആം ആദ്മിയില്‍ നിന്നും പുറത്തു വന്നിരുന്നു.

ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ ബിജെപി സര്‍വസന്നാഹങ്ങളും ഒരുക്കി കളിക്കുകയാണ്. ഗുജറാത്ത് മോഡല്‍ വികസനം അവര്‍ ഉത്തര്‍പ്രദേശിലും പ്രചരിപ്പിക്കുന്നു. എന്നാല്‍ തന്റെ ക്യാംപയിനുകളില്‍ മേവാനിയുടെ ശ്രമങ്ങളത്രയും ബിജെപിയുടെ ഗുജറാത്ത് മോഡലിനെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു. പൊള്ളയായ പ്രചരണങ്ങള്‍ക്കപ്പുറത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഭൂപരിഷ്‌കരണവും ഭൂവിതരണവുമാണെന്ന് മേവാനി പറഞ്ഞു. ഘട്ടംഘട്ടമായുള്ള കാവിവത്കരണത്തിനെതിരെ ദളിതരെ സംഘടിതരാക്കണം. അവരുടെ പരമ്പരാഗത ജോലികളില്‍ നിന്ന് പോലും തുടരാനാവാത്ത വിധമുള്ള അതിക്രമങ്ങള്‍ക്കെതിരെ അവരെ ബോധവാന്‍മാരാക്കണം. വിജയമെന്നത് തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കിയുള്ളതല്ലെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.

വിശദമായി വായിക്കാന്‍; http://goo.gl/qeIpvr

 

This post was last modified on August 25, 2016 5:00 pm