X

ഷാരൂഖ് ഖാന്‍ മുതല്‍ മദര്‍ തെരേസ വരെ; യോഗി ആദിത്യ നാഥിന്റെ വിവാദ പ്രസ്താവനകള്‍

തീഹ്ര ഹിന്ദുത്വയുടെ ഈ തീപ്പൊരി പ്രാസംഗികന്‍ സൃഷ്ടിച്ചിട്ടുള്ള വിവാദങ്ങള്‍ ധാരാളമാണ്

തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഒട്ടുമുക്കാല്‍ സമയവും വിവാദ പ്രസ്താവനകളും നടപടികളും കൊണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് യോഗി ആദിത്യനാഥ്. ഇത്തവണത്തെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ ഏറ്റവുമധികം താരപ്പൊലിമയുള്ള പ്രചാരകനായിരുന്നു ആദിത്യനാഥ്. ഈസ്‌റ്റേണ്‍ യു.പി മേഖലയില്‍ ഏറ്റവുമധികം കലാപങ്ങള്‍ക്കു കാരണക്കാരനാവുകയും വെറുപ്പു കലര്‍ന്ന പ്രസ്താവനകള്‍ കൊണ്ട് സാമുദായിക വികാരം ഊതിപ്പെരുപ്പിക്കുകയും ചെയ്യുന്ന ആദിത്യനാഥിനെ തന്നെയാണ് യു.പി മുഖ്യമന്ത്രിയായി ബി.ജെ.പി തെരഞ്ഞെടുത്തിരിക്കുന്നത്.

തീഹ്ര ഹിന്ദുത്വയുടെ ഈ തീപ്പൊരി പ്രാസംഗികന്‍ സൃഷ്ടിച്ചിട്ടുള്ള വിവാദങ്ങള്‍ ധാരാളമാണ്. അവയില്‍ ഏറെ വിവാദമായവ.

1. ഇന്ത്യയെ ക്രൈസ്തവവത്ക്കരിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് മദര്‍ തെരേസ. സേവനം ചെയ്യുന്നു എന്നതിന്റെ പേരില്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുകയാണ് അവര്‍ ചെയ്യുന്നത്.

2. ഭഗവാന്‍ ശങ്കരനാണ് ഏറ്റവും വലിയ യോഗി, അദ്ദേഹം ആരംഭിച്ചതാണ് യോഗ. മഹാദേവന്‍ ഈ രാജ്യത്തിന്റെ ഓരോ കണികയിലുമുണ്ട്. യോഗയും ശങ്കര ഭഗവാനും വേണ്ടാത്തവര്‍ ഇന്ത്യ വിട്ടു പോകണം.

3. യോഗി സംസാരിക്കുന്നത് ഇന്നിനെ കുറിച്ചല്ല, യോഗി സംസാരിക്കുന്നത് ഭാവിയെക്കുറിച്ചാണ്. പലായനം (കൈരാനയില്‍ നിന്ന് മുസ്ലീം പേടികൊണ്ട്) നമുക്ക് ഒരു വലിയ പ്രശ്‌നമായി തീര്‍ന്നിരിക്കുന്നു. വെസ്‌റ്റേണ്‍ യു.പിയെ അടുത്ത കാശ്മീരാക്കാന്‍ ബി.ജെ.പി അനുവദിക്കില്ല.

4. സമാജ്‌വാദി പാര്‍ട്ടിയുടെ രണ്ടര വര്‍ഷത്തെ ഭരണം കൊണ്ട് വെസ്‌റ്റേണ്‍ യു.പിയില്‍ 450 കലാപങ്ങള്‍ നടന്നു കഴിഞ്ഞു. ഒരു പ്രത്യേക സമുദായത്തിലെ ജനസംഖ്യ പലമടങ്ങായി വര്‍ധിക്കുന്നതാണ് ഇതിനു കാരണം. എന്തുകൊണ്ടാണ് ഈസ്‌റ്റേണ്‍ യു.പിയില്‍ കലാപങ്ങള്‍ ഇല്ലാത്തത്? അത് നിങ്ങള്‍ക്ക് പെട്ടെന്ന് മനസിലാകും. ജനസംഖ്യയുടെ 10-20 ശതമാനം ന്യൂനപക്ഷ സമുദായങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ഒറ്റപ്പെട്ട കലാപങ്ങള്‍ ഉണ്ടാകും. 20-35 ശതമാനമാണെങ്കില്‍ ഗുരുതരമായ സാമുദായിക കലാപങ്ങള്‍ സൃഷ്ടിക്കപ്പെടും. അവര്‍ 35 ശതമാനമാണെങ്കില്‍ അവിടെ മുസ്ലീങ്ങളല്ലാത്തവര്‍ക്ക് ഇടമില്ല.

Also Read: ആര്‍എസ്എസ് രണ്ടും കല്‍പ്പിച്ച്; വിവാദ സന്യാസി യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രി

5. ഷാരൂഖ് ഖാന്‍ ഒരു കാര്യം ഓര്‍ക്കേണ്ടത്, ഭൂരിപക്ഷ സമുദായങ്ങളിലെ ആളുകള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിച്ചാല്‍ മറ്റേതൊരു സാധാരണ മുസ്ലീമിനേയും പോലെ അദ്ദേഹം തെരുവില്‍ അലഞ്ഞു നടന്നേനെ. ഈ ആളുകള്‍ സംസാരിക്കുന്നത് ഭീകരവാദികളുടെ ഭാഷയാണ്. ഹഫീസ് സയിദിന്റേയും ഷാരൂഖ് ഖാന്റേയും പ്രസ്താവനകള്‍ തമ്മില്‍ ഞാന്‍ ഒരു വ്യത്യാസവും കാണുന്നില്ല.

6. ഒരു ഹിന്ദു പെൺകുട്ടി അവര്‍ ലവ് ജിഹാദിലൂടെ മതം മാറ്റിയാൽ ഞങ്ങൾ നൂറ് മുസ്ലിം പെൺകുട്ടികളെ മതം മാറ്റും

7.

This post was last modified on March 18, 2017 8:55 pm