X

ഹരിയാനയില്‍ 11-ാം ക്ലാസുകാരന്‍ പ്രിന്‍സിപ്പലിനെ വെടിവച്ച് കൊന്നു

പ്രിന്‍സിപ്പല്‍ ഋതു ഛബ്രയുടെ മുറിയില്‍ കടന്ന കൊമേഴ്‌സ് വിദ്യാര്‍ത്ഥി അവര്‍ക്ക് നേരെ നാല് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

ഹരിയാനയിലെ യമുന നഗറില്‍ 11-ാം ക്ലാസുകാരന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വെടി വച്ച് കൊന്നു. പ്രിന്‍സിപ്പല്‍ ഋതു ഛബ്രയുടെ മുറിയില്‍ കടന്ന കൊമേഴ്‌സ് വിദ്യാര്‍ത്ഥി അവര്‍ക്ക് നേരെ നാല് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. 0.32 ബോര്‍ ഗണ്‍ ആണ് വെടിവയ്പിന് ഉപയോഗിച്ചിരിക്കുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ സ്‌കൂള്‍ ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടുകയും തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. കുട്ടിയുടെ അച്ഛന്റേതാണ് തോക്ക്. ഇതിന് ലൈസന്‍സുണ്ട്. അതേസമയം കുട്ടിയുടെ പിതാവിനെതിരെ ആയുധ നിയമപ്രകാരം കേസെടുത്തു.