വടക്കന്‍ ഡല്‍ഹിയിലെ ബവാനയില്‍ പടക്ക സംഭരണശാലയിലുണ്ടായ തീ പിടിത്തത്തില്‍ 17 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 10 പേര്‍ സ്ത്രീകളാണ്. ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്.
മൂന്ന് നില കെട്ടിടത്തില്‍ തീ പടരുകയായിരുന്നു. ഒരു സ്ത്രീയും ഒരു പുരുഷനും ടെറസില്‍ നിന്ന് താഴേയ്ക്ക് ചാടി രക്ഷപ്പെട്ടു. ദുരന്ത സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഫാക്ടറി ഉടമ മനോജ് ജെയ്നിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാക്ടറിക്കുള്ളില്‍ അനധികൃതമായി പടക്കങ്ങള്‍ സൂക്ഷിച്ചതിന്‍റെ പേരില്‍ കേസെടുത്തു.
This post was last modified on January 21, 2018 9:17 am
Leave a Comment