X

വിവാഹാഭ്യാര്‍ത്ഥന നിരസിച്ചു; 22 കാരിയെ മുന്‍ സഹപ്രവര്‍ത്തകന്‍ ജീവനോടെ ചുട്ടുകൊന്നു

ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുവഴിയായിരുന്നു സന്ധ്യക്ക് ദാരുണാന്ത്യം

ഹൈദരാബാദില്‍ 22 കാരിയ പെണ്‍കുട്ടിയെ മുന്‍ സഹപ്രവര്‍ത്തകന്‍ ജീവനോടെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍വച്ച് മരിച്ചു.

സെക്കന്ദ്രാബാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്ന സന്ധ്യ റാണിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇവരുടെ സഹപ്രവര്‍ത്തകനായിരുന്ന കാര്‍ത്തിക് എന്ന യുവാവാണ് കൊലയ്ക്ക് പിന്നില്‍. കാര്‍ത്തിക്കും സന്ധ്യയും രണ്ടു വര്‍ഷം മുമ്പ് ഒരുമിച്ചു ജോലി ചെയ്തവരും സുഹൃത്തുക്കളുമായിരുന്നു.

ജോലി നഷ്ടപ്പെട്ട കാര്‍ത്തിക് മദ്യപാനത്തിനും അടിമയായിരുന്നു. ഇയാള്‍ വിവാഹാഭ്യര്‍ത്ഥനുമായി സന്ധ്യയെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കാര്‍ത്തിക് സന്ധ്യയെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായുും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.

വ്യാഴാഴ്ച വൈകിട്ട് ജോലി സ്ഥാലത്തു നിന്നും വീട്ടിലേക്ക് മടങ്ങു വഴി വൈകിട്ട് 6. 5 ന് സന്ധ്യയെ ബൈക്കില്‍ എത്തിയ കാര്‍ത്തിക തടഞ്ഞു നിര്‍ത്തുകയായിരുന്നു. അപ്രതീക്ഷിതമായി കാര്‍ത്തിക് കൈയില്‍ കരുതിയിരുന്ന ക്യാന്‍ തുറന്ന് മണ്ണെണ്ണ സന്ധ്യയുടെ ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ ബൈക്കില്‍ കടന്നു കളഞ്ഞു. സന്ധ്യയുടെ അലറിക്കരിച്ചില്‍ കേട്ട് എത്തിയ ആളുകളാണ് തീയണച്ച് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ശരീരത്തില്‍ അറുപതുശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടി വെള്ളിയാഴ്ച രാവിലെയോടെ മരണത്തിനു കീഴടങ്ങി.

 

This post was last modified on December 22, 2017 2:24 pm

Related Post
Leave a Comment