X

എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറിക്ക് ഉത്തരമില്ല: എഎപിയുടെ മറുപടി

എംഎല്‍എമാരുടേയും മുഖ്യമന്ത്രിയുടേയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് ബാധ്യതയില്ലെന്നും ലെഫ്.ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനേ തനിക്ക് ബാധ്യതയുള്ളൂ എന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ വാദം എന്നും എഎപി പറയുന്നു.

തന്നെ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് കയ്യേറ്റം ചെയ്തതായുള്ള ചീഫ് സെക്രട്ടറി അംശു പ്രകാശിന്റെ പരാതിയില്‍ മറുപടിയുമായി എഎപി രംഗത്ത്. മോശമായ ഭാഷയിലാണ് ചീഫ് സെക്രട്ടറി സംസാരിച്ചത്. ഇപ്പോള്‍ അസംബന്ധമായ ആരോപണങ്ങളുമായി തങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചീഫ് സെക്രട്ടറിയെന്നും എഎപി പ്രസ്താവനയില്‍ പറയുന്നു.

ആധാര്‍ നടപ്പാക്കിയതിലെ പിഴവ് മൂലം ഡല്‍ഹിയിലെ രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് വലിയ ജനകീയ പ്രതിഷേധമുയര്‍ന്നുവരുകയും സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വീട്ടില്‍ എംഎല്‍എമാരുടെ യോഗം വിളിച്ചത്. എന്നാല്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ചീഫ് സെക്രട്ടറി തയ്യാറായില്ല. എംഎല്‍എമാരുടേയും മുഖ്യമന്ത്രിയുടേയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് ബാധ്യതയില്ലെന്നും ലെഫ്.ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനേ തനിക്ക് ബാധ്യതയുള്ളൂ എന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ വാദം എന്നും എഎപി പറയുന്നു.

This post was last modified on February 20, 2018 5:38 pm