X

എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ തല്ലിയിട്ടുണ്ട്; സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ പൊലീസുകാര്‍ അടിമപ്പണി ചെയ്യേണ്ടി വരുന്നതായുള്ള പരാതികള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു.

എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. ഡ്രൈവര്‍ ഗവാസ്‌കറിന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് പരിക്കേറ്റതായും വേദനയും നീര്‍ക്കെട്ടും മാറാന്‍ ആറാഴ്ചയോളം സമയമെടുക്കുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവാസ്‌കറിന്റെ കഴുത്തിന് പിന്നില്‍ യുവതി മൊബൈല്‍ കൊണ്ട് ഇടിച്ചെന്ന പരാതിയും വൈദ്യപരിശോധനാ ഫലം ശരിവയ്ക്കുന്നു. അതേസമയം റിപ്പോര്‍ട്ട് വക വയ്ക്കാതെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിജിപി, പൊലീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ പത്തരയോടെ പൊലീസ് ആസ്ഥാനത്താണ് യോഗം. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാംപ് ഫോളോവേഴ്‌സിനെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് യോഗം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ പൊലീസുകാര്‍ അടിമപ്പണി ചെയ്യേണ്ടി വരുന്നതായുള്ള പരാതികള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഐപിഎസ് മാടമ്പിമാരുടെ വീടുകളില്‍ കയറി നോക്കണം മുഖ്യമന്ത്രി, ഒരുപാട് അടിമകളെ കാണാം

ദാസ്യപ്പണി മാത്രമല്ല ഒന്നരവര്‍ഷത്തിനുള്ളില്‍ നടന്ന 18 പോലീസുകാരുടെ ആത്മഹത്യകളും അന്വേഷിക്കണം

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 16, 2018 11:51 am