കുറച്ചുകാലമായുള്ള പ്രണയത്തിനൊടുവില്‍ എ.കെ.ജിയുടെ ചെറുമകള്‍ വിവാഹിതയാകുന്നു. കാസര്‍കോട് എം.പിയും ലോക്സഭയിലെ സിപിഎം കക്ഷി നേതാവുമായ പി.കരുണാകരന്റെയും എകെജിയുടെ മകള്‍ ലൈലയുടെയും മകളായ ദിയ കരുണാകരനാണ് (20) വിവാഹത്തിനൊരുങ്ങുന്നത്. വയനാട് പനമരത്തെ തണ്ണിയത്ത് പറമ്പില്‍ ടി.പി.ഉസ്മാന്റെ മകന് പി.മര്‍സാദ് ഹുസൈനാണ് വരന്.
24 വയസ് പ്രായമുള്ള മര്‍സാദ് റെയിവേയില്‍ ടിക്കറ്റ് പരിശോധകനാണ്. തിരുവനന്തപുരത്ത് ബിരുദ വിദ്യര്‍ത്ഥിനിയായ ദിയ, ട്രെയിന്‍ യാത്രക്കിടെയാണ് മര്‍സാദുമായി പരിചയപ്പെടുന്നത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇരുവരുടെയും വിവാഹം മാര്‍ച്ച് പതിനൊന്നിന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി വിരുന്നുമുണ്ടാകും.
This post was last modified on January 21, 2018 1:32 pm
Leave a Comment