തൊട്ടപ്പുറത്തെ കാറില്‍ നിന്ന് റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നയാളെ തന്റെ കാറിന്റെ വിന്‍ഡോ തുറന്ന് ചീത്ത വിളിക്കുന്ന നടി അനുഷ്‌ക ശര്‍മ്മയുടെ വീഡിയോ വൈറലായിരുന്നു. ഭര്‍ത്താവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്ലിയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അനുഷ്‌കയുടെ നടപടിയെ അഭിനന്ദിച്ചും എന്നാല്‍ കാര്‍ യാത്രക്കാരനെ അപമാനിച്ചെന്ന് പറഞ്ഞ് വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചെറിയ വേഷങ്ങളില്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന നടന്‍ അര്‍ഹന്‍ സിംഗിനെയാണ് അനുഷ്‌ക ചീത്ത വിളിച്ചിരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ അപമാനിച്ചു എന്ന് പറഞ്ഞ് ഇരുവര്‍ക്കുമെതിരെ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് അര്‍ഹന്‍ സിംഗ്.
തന്റെ മകനെ ചീത്ത വിളിച്ചും വീഡിയോയില്‍ പകര്‍ത്തിയും അപമാനിച്ചു എന്ന് പറഞ്ഞ് വിരാടിനും അനുഷ്‌കയ്ക്കുമെതിരെ അര്‍ഹന്‍ സിംഗിന്റെ അമ്മയും രംഗത്തെത്തിയിരുന്നു. “എന്തിനാണ് നിങ്ങള്‍ മാലിന്യം ഇങ്ങനെ റോഡില്‍ തള്ളുന്നത്, ഇങ്ങനെ ചെയ്യരുത്. ശ്രദ്ധിക്കൂ എന്നാണ് അമര്‍ഷത്തോടെ അനുഷ്‌ക പറയുന്നത്”. 90 ലക്ഷം വ്യൂ ആണ് ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും വിരാട് കോഹ്ലി പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ലഭിച്ചത്.
This post was last modified on June 24, 2018 8:39 am
Leave a Comment