X

പിണറായിയുടെ ആജ്ഞാശക്തി കൊണ്ട് പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നു; ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിനെ വിലയിരുത്തും: എംഎ ബേബി

സാമുദായിക സമവാക്യങ്ങള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേട്ടങ്ങള്‍ക്കൊപ്പം സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നത് സ്വാഭാവികമാണ്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ട് വര്‍ഷക്കാലത്തെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലെന്നതിനൊപ്പം, കേന്ദ്രത്തിലെ ഭരണത്തിനെതിരായ ജനവികാരവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് എംഎ ബേബി മനോരമ ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയ നിലപാടുകള്‍ പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കരുതെന്നും പൊലീസ് അസോസിയേഷനിലെ രാഷ്ട്രീയ അതിപ്രസരത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെ ബേബി പറഞ്ഞു.

സാമുദായിക സമവാക്യങ്ങള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേട്ടങ്ങള്‍ക്കൊപ്പം സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നത് സ്വാഭാവികമാണ്. വരാപ്പുഴയിലെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമാണെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആജ്ഞാശക്തി കൊണ്ടാണ് പൊലീസിനെ ഇത്രയെങ്കിലും നിയന്ത്രിക്കാന്‍ കഴിയുന്നതെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.

This post was last modified on May 19, 2018 8:45 pm