സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ബിസിനസ് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷനേതാവിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഇത് സംബന്ധിച്ച് യാതൊരു പരാതിയും സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നും ഇതിനാല്‍ അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാട് ഖേദകരമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിജയന്‍ പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്തിനെതിരെ മറ്റൊരു വണ്ടിച്ചെക്ക് കേസ് കൂടിയുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അറിയേണ്ടതില്ലെന്ന് പിണറായി പറഞ്ഞു.
This post was last modified on January 25, 2018 12:11 pm
Leave a Comment