X

ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി

ഉദ്യോഗത്തിലിരിക്കെ സര്‍വ്വീസ് സറ്റോറി എഴുതുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ചട്ടം

സര്‍വ്വീസിലിരിക്കെ ചട്ടം ലംഘിച്ച് പുസ്തകം എഴുതിയ സംഭവത്തില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമാനുസൃത നടപടിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഡിജിപിക്കും വകുപ്പ് തല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം എഴുതിയത് സര്‍വീസ് ചട്ടം ലംഘിച്ചാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പുസ്തകം എഴുതിയതും പുസ്തകത്തിലെ ഉളളടക്കവും ഗുരുതരമായ ചട്ടലംഘനമാണെന്ന് മുന്നംഗ സമിതി കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി നിര്‍ദ്ദേശിക്കുന്ന ഫയല്‍ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഉദ്യോഗത്തിലിരിക്കെ സര്‍വ്വീസ് സറ്റോറി എഴുതുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ചട്ടം.