X

എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി നോക്കിയാല്‍ കളി ഞങ്ങള്‍ക്കുമറിയാം: ഡികെ ശിവകുമാര്‍

സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴിയും തേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വ്യക്തമാക്കി. ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും കെസി വേണുഗോപാല്‍ അറിയിച്ചു.

ജെഡിഎസിന്റേയോ തങ്ങളുടേയോ എംഎല്‍എമാരെ പണം നല്‍കി വിലക്ക് വാങ്ങാന്‍ ബിജെപി നോക്കിയാല്‍ കളി തങ്ങള്‍ക്കുമറിയാമെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍. സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴിയും തേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വ്യക്തമാക്കി. ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും കെസി വേണുഗോപാല്‍ അറിയിച്ചു.

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് വീണ്ടും ഗവര്‍ണറെ കാണാനാണ് കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും തീരുമാനം. മന്ത്രിസഭ രൂപീകരിക്കാന്‍ കുമാരസ്വാമിക്ക് പിന്തുണ അറിയിച്ച് 118 എംഎല്‍എമാര്‍ ഒപ്പ് വച്ച കത്ത് ഗവര്‍ണര്‍ക്ക് നല്‍കും. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടില്‍ തന്നെയാണ് ബിജെപി.