X

മുന്‍ ചീഫ് ജസ്റ്റിസിന് കൈക്കൂലി: ബിജെപി എംപി ശ്രീരാമുലുവിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്

മൂന്ന് പേജുള്ള മെമ്മോ ആണ് കോണ്‍ഗ്രസ് സമര്‍പ്പിച്ചിരിക്കുന്നത്.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് കൈക്കൂലി നല്‍കിയതായി ഒളികാമറ ഓപ്പറേഷനില്‍ വ്യക്തമായ സാഹചര്യത്തില്‍ കര്‍ണാടകയിലെ ബിജെപി എംപി ബി ശ്രീരാമുലുവിനെ അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മൂന്ന് പേജുള്ള മെമ്മോ ആണ് കോണ്‍ഗ്രസ് സമര്‍പ്പിച്ചിരിക്കുന്നത്.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍റെ മരുമകന്‍ ശ്രീനിജനും ഖനി വ്യവസായിയും കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയും ബി ശ്രീരാമുലുവും ഉള്‍പ്പെട്ട കൈക്കൂലി ഇടപാടിന്റെ തെളിവുകളാണ് ഒളികാമറ ഓപ്പറേഷന്റെ വീഡിയോ വഴി കോണ്‍ഗ്രസ് പുറത്തുവിട്ടത്. ജനാര്‍ദ്ദന റെഡ്ഡിയുടെ അനധികൃത ഖനനത്തിന് സുപ്രീം കോടതിയുടെ അനുകൂല ഉത്തരവിനായി ശ്രീരാമലു 160 കോടി രൂപ ചീഫ് ജസ്റ്റിസിന് വാഗ്ദാനം ചെയ്തതായാണ് വീഡിയോയില്‍ പറയുന്നത്. നേരത്തെ കന്നഡ പ്രാദേശിക ചാനലായ ബി ടിവി പുറത്തുവിട്ട ദൃശ്യങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസമായിരുന്ന ഇന്നലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ജനാര്‍ദ്ദന റെഡ്ഡിയുടെ അനധികൃത ഖനിക്ക് അനുമതിക്കായി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന് കൈക്കൂലി (വീഡിയോ)

This post was last modified on May 11, 2018 12:37 pm