X

ഉത്തരവില്ലാതെ ഭരണഘടന ബഞ്ച് രൂപീകരിച്ചതില്‍ പ്രതിഷേധം: ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു; കേസ് തള്ളി

ഭരണഘടന ബഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് ഹര്‍ജിക്കാരായ കോണ്‍ഗ്രസ് എംപിമാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഉത്തരവില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിന് രാജ്യസഭ ചെയര്‍മാന്‍ അവതരണാനുമതി നിഷേധിച്ചതിന് എതിരായ സുപ്രീം കോടതിയിലെ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഇതേതുടർന്ന് കോടതി ഹർജി തള്ളി. ജുഡീഷ്യൽ ഉത്തരവ് ഇല്ലാതെ ഹർജി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തതിനെ തുടർന്നാന്നാണ് പിൻവലിക്കൽ.

ഭരണഘടന ബഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് ഹര്‍ജിക്കാരായ കോണ്‍ഗ്രസ് എംപിമാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഉത്തരവില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 60ലധികം എംപിമാര്‍ ഒപ്പുവച്ച നോട്ടീസ് ആണ് രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുമതി നല്‍കാതെ തള്ളിയത്.

This post was last modified on May 8, 2018 11:39 am