ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ക്ഷേത്രത്തിന് സമീപം ചുട്ടുകൊന്നു. രണ്ട് കുട്ടികളുടെ അമ്മയായ 35കാരിയെയാണ് അഞ്ചംഗ അക്രമി സംഘം കൂട്ടബലാത്സംഗത്തിന് ശേഷം ചുട്ടുകൊന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അരം സിംഗ്, മഹാവീര്‍, ചരണ്‍ സിംഗ്, ഗുല്ലു, കുമാര്‍പാല്‍ എന്നിവരാണ് ഈ ക്രൂരകൃത്യം ചെയ്തത്.
ബലാത്സംഗത്തിന് ശേഷം ഭര്‍ത്താവിനേയും ബന്ധുക്കളേയും പൊലീസിനേയും വിവരമറിയിക്കാന്‍ യുവതി ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഭര്‍ത്താവിന്റെ കസിനെ അവര്‍ ഫോണില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ അയാള്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ അക്രമികള്‍ വീണ്ടും വീട്ടില്‍ കയറി വന്ന് യുവതി പിടിച്ചുകൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നു. ഇതേ ഗ്രാമത്തില്‍ നിന്നുള്ളവര്‍ തന്നെയാണ് ഇവര്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഈ സ്ത്രീയെ ഈ അക്രമികള്‍ ശല്യപ്പെടുത്തിവരുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
This post was last modified on July 15, 2018 2:31 pm
Leave a Comment