X

ടോക്കണ്‍ നല്‍കാതെ രോഗികളെ  ക്യൂവില്‍ നിര്‍ത്തി: സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരിക്കെതിരെ നടപടി

സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണ്ണമായും രോഗിസൗഹൃദമാക്കാന്‍ സര്‍ക്കാര്‍ പ്രയത്‌നിക്കുമ്പോള്‍ ഇത്തരത്തിലുളള പ്രവണത അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു

ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയില്‍ ടോക്കണ്‍ നല്‍കാതെ രോഗികളെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തി പ്രയാസപ്പെടുത്തിയ സംഭവം ജീവനക്കാരിയെ സസ്പന്റ് ജയ്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ഇക്കാര്യംഅറിയിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ മന്ത്രി ഉത്തരവിട്ടിരുന്നു.

സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണ്ണമായും രോഗിസൗഹൃദമാക്കാന്‍ സര്‍ക്കാര്‍ പ്രയത്‌നിക്കുമ്പോള്‍ ഇത്തരത്തിലുളള പ്രവണത അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആശുപത്രി ജീവനക്കാരി ടോക്കണ്‍ നല്‍കാതെ കഷ്ടപ്പെടുത്തിയത് വൃദ്ധരേയും കൈകുഞ്ഞുങ്ങളുമായി വന്ന അമ്മമാരേയുമാണെന്നും മന്ത്രിപറഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് മന്ത്രി അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.

സംഭവം കണ്ട് വീഡിയോ എടുത്ത് ദൃക്‌സാക്ഷികള്‍ സമുഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.